ഫാമിലി കോൺഫറൻസ് 2020 സംയുക്ത പ്ലാനിംഗ് കമ്മിറ്റി


OCTOBER 4, 2019, 11:48 PM IST

    വാഷിംഗ്ടൺ ഡി.സി: നോർത്ത് ഈസ്റ്റ് അമേരിയ്ക്കൻ ഭദ്രാസന ഫാമിലി യൂത്ത് കോൺഫറൻസ് ജൂലൈ 2020 യുടെ സംയുക്ത പ്ലാനിംഗ് കമ്മിറ്റി മീറ്റിംഗ് ഭദ്രാസന അദ്ധ്യക്ഷന സഖറിയാ മാർ നിക്കോളോവോസ് മെത്രാപ്പൊലീത്തായുടെ അദ്ധ്യക്ഷതയിൽ ഓറഞ്ച്ബർഗ് സെന്റ് ജോൺസ് ഓർത്തഡോക്‌സ് ഇടകവയിൽ സെപ്തംബർ 29 ന് നടത്തപ്പെട്ടു.    പ്രാർത്ഥനയോടു കൂടി ആരംഭിച്ച യോഗത്തിൽ കോൺഫഫൻസ് കോ-ഓർഡിനേറ്റർ ഫാ. സണ്ണി ജോസഫ് വിവിധ ഇടവകയിൽ നിന്നും പങ്കെടുത്ത പ്രതിനിധികളെ സ്വാഗതം ചെയ്തുകൊണ്ട് 2019 കോൺഫറൻസ് ഏവരുടെയും സഹകരണത്തോടു കൂടി വൻ വിജയമാക്കുവാൻ സാധിച്ചതിലുള്ള നന്ദി അറിയിക്കുകയും ചെയ്തു.    ജനറൽ സെക്രട്ടറി ജോബി ജോൺ ജൂലൈ 2020 കോൺഫറൻസിന്റെ പ്രവർത്തനരൂപ രേഖ അവതരിപ്പിച്ചു. ഫിനാൻസ് ചെയർ ചെറിയാൻ പെരുമാൾ, സുവനീർ ചീഫ് എഡിറ്റർ സോഫി വിൽസൺ, എന്നിവർ ഫിനാൻസിനെക്കുറിച്ചും കോൺഫറൻസിൽ പ്രസിദ്ധീകരിയ്ക്കുന്ന സുവനീറിനെക്കുറിച്ചും വിവരണങ്ങൾ നൽകി.    2019 ലെ ഓഡിറ്റ് ചെയ്ത വരവ് ചിലവ് കണക്കുകൾ  ട്രഷറാർ മാത്യു വർഗീസ് അവതരിപ്പിച്ചു. മാത്യു വർഗീസ് കോൺഫറൻസിനു നൽകിയ സേവനങ്ങൾക്ക് കമ്മിറ്റി നന്ദി അറിയിച്ചു.    ഏവരുടേയും പ്രാർത്ഥനയാലും  കൂട്ടായ പ്രവർത്തനത്താലും ജൂലൈ 2020 കോൺഫറൻസ് വൻ വിജയമായി തീരട്ടേയെന്ന് ഭദ്രാസനാദ്ധ്യക്ഷൻ സഖറിയാ മാർ നിക്കോളോവോസ് മെത്രാപ്പൊലീത്താ ആശംസിച്ചു.    യോഗത്തിനുവേണ്ട ക്രമീകരണങ്ങൾ ചെയ്തു തന്നെ ഓറഞ്ച് ബർഗ് സെന്റ് ജോൺസ് ഓർത്തഡോക്‌സ് വികാരി ഫാ. ഡോ. വർഗീസ് എം. ഡാനിയേലിനോടും, മാനേജിംഗ് കമ്മിറ്റിയോടുമുള്ള നന്ദി കോ-ഓർഡിനേറ്റർ ഫാ. സണ്ണി ജോസഫ് അറിയിച്ചു.രാജൻ വാഴപ്പള്ളിൽ--

Other News