ന്യൂജേഴ്സി എഡിസണ്‍ മേയറെ മലയാളി സമൂഹം ആദരിച്ചു


NOVEMBER 23, 2021, 10:57 PM IST

ന്യൂജേഴ്‌സി: എഡിസന്റെ പുതിയ  മേയറായി  തെരെഞ്ഞെടുക്കപ്പെട്ട ഇന്ത്യന്‍ വംശജന്‍ സാം ജോഷിയെ  എഡിസണിലെ മലയാളി സമൂഹം ആദരിച്ചു. 

ടൗണ്‍ കൗണ്‍സിലിന്റെ വൈസ് പ്രസിഡന്റായി സേവനം അനുഷ്ടിച്ച് വരികയായിരുന്നു സാം ജോഷി. ജനുവരി ഒന്നിന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്നതോടെ 32കാരനായ ജോഷി ടൗണ്‍ഷിപ്പിലെ ഏറ്റവും പ്രായം കുറഞ്ഞ മേയറും ഈ പദവിയിലെത്തുന്ന ആദ്യ ദക്ഷിണേഷ്യക്കാരനുമായി മാറും.

എഡിസണിലെ ജനവിഭാഗങ്ങള്‍ക്ക് ഗുണകരമായ പദ്ധതികളും ക്ഷേമ പ്രവര്‍ത്തനങ്ങളും നടപ്പില്‍ വരുത്താന്‍ കഴിയുമെന്ന് മലയാളി സമൂഹം പ്രത്യാശിക്കുന്നുവെന്നും അതിനായി പരിപൂര്‍ണ്ണ പിന്തുണയും വാഗ്ദാനം ചെയ്തു. 

ചടങ്ങില്‍ അറ്റോര്‍ണി  കെവിന്‍ ജോര്‍ജ്ജ് സംസാരിച്ചു. 

Other News