ന്യൂ ജേഴ്‌സി ഇടവക കുടുംബ സംഗമം


APRIL 6, 2021, 7:52 PM IST

ന്യൂ ജേഴ്‌സി: ക്രിസ്തുരാജ ക്‌നാനായ കത്തോലിക്ക ഇടവക കുടുംബ സംഗമവും മാതൃ ദിനാഘോഷവും മെയ് എട്ടിന്  ശനിയാഴ്ച വൈകിട്ട് ആറ് മണിക്ക് ന്യൂ ജേഴ്‌സി ന്യൂ ആല്‍ബര്‍ട്ട് പാലസില്‍ നടത്തും. ഇടവകയിലെ വിവിധ മിനിസ്ട്രികളുടെ നേതൃത്വത്തില്‍ വിവിധ പ്രായ വിഭാഗങ്ങളായി തിരിച്ച് രണ്ട് മണിക്കൂര്‍ കലാവിരുന്നും പൊതുസമ്മേളനവും ആദരിക്കലും സ്‌നേഹവിരുന്നും നടത്തും. മാതൃ ദിനത്തോട് അനുബന്ധിച്ച് ദമ്പതികള്‍ക്കായി താരാട്ട് പാട്ട് ദൃശ്യാവിഷ്‌കാരം മത്സരവും സംഘടിപ്പിക്കുന്നു. സ്‌നേഹോത്സവം 2021 എന്ന് പേര്് നല്‍കിരിക്കുന്ന കുടുംബ സംഗമത്തിന് വിവിധ കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഒരുക്കം ആരംഭിച്ചു.