ചിക്കാഗോ: ചങ്ങനാശ്ശേരി എസ് ബി- അസംപ്ഷന്‍ കോളേജ് പൂര്‍വ്വവിദ്യാര്‍ഥി സംഘടനയുടെ 2021-'23 കാലയളവിലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. ആന്റണി ഫ്രാന്‍സിസ് (പ്രസി), ജോളി കുഞ്ചെറിയ (വൈസ് പ്രസി), തോമസ് ഡിക്രൂസ് (സെക്ര), ഷീബാ ഫ്രാന്‍സിസ് (ജോ. സെക്രട്ടറി), ജോജോ വേങ്ങാത്തറ (ട്രഷ), റെറ്റി വര്‍ഗീസ് (ജോ. ട്രെഷറര്‍) എന്നിവര്‍ ഐക്യകണ്ഡേന തെരെഞ്ഞെടുക്കപ്പട്ടു.
ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായി ബിജി കൊല്ലാപുരം, ചെറിയാന് മാടപ്പാട്ട്, ഷിബു അഗസ്റ്റിന്, ജോഷി വള്ളിക്കളം, ജെയിംസ് ഓലിക്കര, സണ്ണി വള്ളിക്കളം, ബോബന് കളത്തില്‍, ഷാജി ജോസഫ്, ജോണ്‍ നടക്കപ്പാടം, അഡൈ്വസറി ബോര്‍ഡ് അംഗങ്ങളായി ജോസഫ് നെല്ലുവേലി, ലൈജോ ജോസഫ്, പ്രൊഫ. കെ എസ് ആന്റണി, കുഞ്ഞുമോന് ഇല്ലിക്കല്‍, ജോസ് ചെന്നിക്കര എന്നിവരെയും തെരെഞ്ഞെടുത്തു.
പുതിയ ഭാരവാഹികളുടെ സത്യപ്രതിഞ്ജയും സ്ഥാനാരോഹണവും ചിക്കാഗോ സീറോമലബാര്‍ കത്തീഡ്രല്‍ ഹാളില്‍ നടന്നു. ചിക്കാഗോ സിറോ മലബാര്‍ മാര്‍തോമാശ്ലീഹാ കത്തീഡ്രല്‍ വികാരിയും രൂപതാ വികാരി ജനറാളുമായ വെരി. റവ ഫാ. തോമസ് കടുകപ്പള്ളില്‍ സമ്മേളനത്തില്‍ മുഖ്യാതിഥിയായിരുന്നു. ഫാ. തോമസ് തന്റെ മുഖ്യ പ്രഭാഷണത്തില്‍ പുതിയതായി തെരെഞ്ഞെടുത്ത അലുംനി ഭാരവാഹികള്‍ക്കും സംഘടന ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്ന എല്ലാ നല്ല പ്രവര്‍ത്തനങ്ങള്‍ക്കും അഭിനന്ദങ്ങളും ഭാവിയില്‍ ഇതിനേക്കാള്‍ കൂടുതല്‍ നല്ല പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് സംഘടനക്ക് സാധിക്കട്ടെ എന്നും പറഞ്ഞു. സംഘടനയുടെ ചിക്കാഗോ ചാപ്റ്ററിന്റെ ഏഴാമത് നേതൃത്വമാണ് സമ്മേളനത്തില്‍ സ്ഥാനമേറ്റത്.
2005ല്‍ പുന:സംഘടിപ്പിക്കപ്പെട്ട സംഘടന നിരവധി നന്മ പ്രവര്‍ത്തികളുമായി ഒന്നരപതിറ്റാണ്ടായി ചിക്കാഗോ കേന്ദ്രികരിച്ചു പ്രവര്‍ത്തിക്കുന്നു. മഹാമാരിയുടെ സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ സംഘടന ഏതാണ്ട് മരവിച്ച നിലയിലായതിനാല്‍ സംഘടനക്ക് പുതുജീവന്‍ പകരുകയെന്ന നിയോഗം തങ്ങളില്‍ നിക്ഷിപ്തമാണെന്ന് പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്ത് നടത്തിയ പ്രസംഗത്തില്‍ ആന്റണി ഫ്രാന്‍സിസ് പറഞ്ഞു. സംഘടനയുടെ വളര്‍ച്ചക്കാവശ്യമായ നൂതന കര്‍മ്മ പരിപാടികള്‍ ആവിഷ്കരിക്കുകയും പരീക്ഷിക്കുകയും അതു സൃഷ്ടിക്കാവുന്ന വെല്ലുവിളി ധൈര്യപൂര്‍വം ഏറ്റെടുക്കുകയും ചെയ്യാനാണ് പുതിയ നേതൃത്വം ലക്ഷ്യമിടുന്നത്. കൂടാതെ എസ് ബി കോളേജിന്റെ ശതാബ്ദി ആഘോഷങ്ങളോടനുബന്ധിച്ചു പ്രത്യേക കര്‍മ്മപരിപാടികള്‍ പുതിയ എക്സിക്യൂട്ടീവിന്റെ നേതൃത്വത്തില്‍ നടപ്പാക്കുമെന്നും പ്രസിഡന്റ് അറിയിച്ചു. ഒരു ദേശത്തിന്റെ തന്നെ ദിശാസസൂചികയായി നിലകൊള്ളുന്ന എസ് ബി കോളേജിന്റെ ശതാബ്ദി എന്നത് കോളേജിനെ സംബന്ധിച്ചു ഒരു നാഴികക്കല്ലും വഴിത്തിരിവുമാണ്
സമ്മേളനത്തില്‍ ആന്‍ഡ്രിയ മജു, ഷിബു അഗസ്റ്റിന്, ഷാജി കൈലാത്ത്, ഗൂഡ്വിന് ഫ്രാന്‍സിസ്, സെക്രട്ടറി ഷീബ ഫ്രാന്‍സിസ്, ട്രഷറര്‍ മോനിച്ചന് നടക്കപ്പാടം, ചെറിയാന് മാടപ്പാട്ട് എന്നിവര്‍ യഥാക്രമം പ്രാര്‍ത്ഥനാഗാനം, സ്വാഗതം, അധ്യക്ഷ പ്രസംഗം, ഗാനം സംഘടനയുടെ കഴിഞ്ഞ മൂന്നര വര്‍ഷത്തെ ,പ്രവര്‍ത്തന റിപ്പോര്‍ട്ട്, ഫൈനാന്‍ഷ്യല്‍ റിപ്പോര്‍ട്ട്, പുതിയ ഭാരവാഹികളുടെ പ്രഖ്യാപനവും നിര്‍വഹിച്ചു.