എൻ.എസ്.എസ്. ഓഫ് ഷിക്കാഗോയ്ക്ക് ഉജ്ജ്വലമായ തുടക്കം


JULY 10, 2019, 11:37 AM IST

ഷിക്കാഗോ: എൻ.എസ്.എസ്. ഓഫ് ഷിക്കാഗോ എന്ന സംഘടന പ്രവർത്തനമാരംഭിച്ച വിവരം സസന്തോഷം അറിയിക്കുന്നു. ഷിക്കാഗോയിലും പരിസര പ്രദേശങ്ങളിലുമുള്ള നായർ സുമാദയാംഗങ്ങൾരക്ക് ഒത്തുചേരാൻ ഒരു വേദിയൊരുക്കുക, അടുത്ത തലമുറയ്ക്ക് തനതു സംസ്‌കാരവും പാരമ്പര്യവും കൈമാറുക എന്നിവയാണ് എൻ.എസ്.എസ്. ഓഫ് ഷിക്കാഗോയുടെ പ്രവർത്തന ലക്ഷ്യങ്ങൾ. ഈ പുതിയ സംഘടനയ്ക്ക് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തുടങ്ങിയ സ്ഥിരം പദവികളില്ല. സമാനമായ ചിന്താഗതിയും കാഴ്ചപ്പാടുമുള്ള ഒരു സംഘമാളുകളുടെ കൂട്ടായ പ്രവർത്തനങ്ങൾ എൻ.എസ്.എസ്. ഒഫ് ഷിക്കാഗോയുടെ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കും. ഷിക്കാഗോയിലും കേരളത്തിലുമുള്ള അർഹരായ ജനങ്ങൾക്ക് പ്രയോജനപ്രദമായ കാര്യങ്ങൾ ചെയ്യുക എന്നലക്ഷ്യം മുൻനിർത്തി എൻ.എസ്.എസ്. ഓഫ് ഷിക്കാഗോ സമാനവീക്ഷണമുള്ള സംഘടനകളോടും വ്യക്തികളോടും സഹകരിച്ച് പ്രവർത്തിക്കും. സർഗ്ഗവാസനകളെ പരിപോഷിപ്പിക്കാനായി എൻ.എസ്.എസ്. ഓഫ് ഷിക്കാഗോ പല പരിപാടികളും ആവിഷ്‌ക്കരിക്കുന്നുണ്ട്. ഇതിന് തുടക്കം കുറിച്ചുകൊണ്ട് സെപ്തംബർ 28 ന് വിപുലമായ കലാമേളകൾ ഒരുക്കുന്നുണ്ട്. ഈ പരിപാടിയുടെ കൂടുതൽ വിവരങ്ങൾ അടുത്തു തന്നെ ലഭ്യമാക്കുന്നതാണ്. എൻ.എസ്.എസ്. ഓഫ് ഷിക്കാഗോയുടെ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഒരു വൻ വിജയമാക്കുന്നതിൽ എൻ.എസ്.എസ്. ഓഫ് ഷിക്കാഗയോയുടെ അംഗങ്ങൾ ശക്തമായ പങ്കുവഹിച്ചിട്ടുണ്ട്. എൻ.എസ്.എസ്. ഓഫ് ഷിക്കാഗോയുടെ ആഭിമുഖ്യത്തിലും ഇത്തരം പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. അവശത അനുഭവിക്കുന്ന സമുദായാംഗങ്ങൾക്ക് ആശ്വാസം പകരാനും പഠനത്തിൽ മികവു തെളിയിച്ച കുട്ടികൾക്ക് തുടർ പഠനത്തിനുള്ള സാഹചര്യങ്ങൾ നൽകാനും പരിപാടിയുണ്ട്. എൻ.എസ്.എസ്. ഓഫ് ഷിക്കാഗോയുടെ അമേരിക്കയിലെ മാനവസേവാ പ്രവർത്തനങ്ങൾക്ക് സെന്റ് ജോർജ്ജിലുള്ള ലാസറസ് ഹൗസിൽ ജൂൺ 29 ന് തുടക്കം കുറിച്ചു. ജീവിതത്തിൽ തിരിച്ചടിയേറ്റ ആലംബഹീനർക്ക് സൗജന്യമായി താമസവും ഭക്ഷണവും നൽകുന്ന ആശ്രയകേന്ദ്രമാണ് ലാസറസ് ഹൗസ്. എൻ.എസ്.എസ്. ഓഫ് ഷിക്കാഗോയുടെ പ്രവർത്തകർ ലാസറസ് ഹൗസും പരിസരവും വൃത്തിയാക്കി. സ്ത്രീകളുടെയും കുട്ടികളുടെയും സംഘം വുമൻസ് സെന്ററും കുട്ടികളുടെ കളി സ്ഥലങ്ങളും വെടിപ്പാക്കി. കേരളത്തിന്റെ തനതു രുചിക്കൂട്ടുകൾ ഷിക്കാഗോയ്ക്ക് പരിചയപ്പെടുത്താനായി ടെയ്സ്റ്റ് ഓഫ് കേരള എന്ന ഭക്ഷണമേള ആഗസ്റ്റ് 18 ന് നടത്തുന്നു. ഷിക്കാഗോയിലെ വിവിധ റസ്‌റ്റോറന്റുകളുടെയും വീട്ടമ്മമാരുടെയും രുചിയേറുന്ന വിഭവങ്ങൾ ഈ ഫുഡ് ഫെസ്റ്റിവല്ലിൽ ആസ്വദിക്കാം. കൂടുതൽ വിവരങ്ങൾക്കും ഈ സംഘടനയിൽ അഗത്വത്തിനും എൻ.എസ്.എസ്. ഓഫ് ഷിക്കാഗോയുമായി ബന്ധപ്പെടാം. ഫോൺ  (209-677-7382)