എൻ.എസ്.എസ്. ഓഫ് ഷിക്കാഗോയുടെ കലാസന്ധ്യ


OCTOBER 8, 2019, 6:29 PM IST

ഷിക്കാഗോ: എൻ.എസ്.എസ്. ഓഫ് ഷിക്കാഗോയുടെ കലാസന്ധ്യ വമ്പിച്ച വിജയമായി. ലെമോണ്ട് ഹിന്ദു ടെമ്പിളിൽ വച്ചു നടന്ന എൻ.എസ്.എസ്. ഒഫ് ഷിക്കാഗോയുടെ കലാസന്ധ്യ കലാസ്വാദകർക്ക് ഹൃദ്യമായ അനുഭവമായി. സെപ്തംബർ 28 ന് നടന്ന കലാസന്ധ്യയിൽ പങ്കെടുക്കാന എഴുന്നൂറോളം കലാസ്‌നേഹികൾ എത്തി. ടെയ്‌സ്റ്റ് ഓഫ് കേരള എന്ന നൂതനാശയത്തിനു ശേഷം വിവിധ കലാരൂപങ്ങൾ കോർത്തിണക്കിക്കൊണ്ട് വർണ്ണാഭമായ ഒരു സായാഹ്നം ഒരുക്കുക എന്നതായിരുന്നു എൻ.എസ്.എസ്. ഓഫ് ഷിക്കാഗോയുടെ ലക്ഷ്യം. എൻ.എസ്.എസ്. ഓഫ് ഷിക്കാഗോ രൂപീകൃകതമായതിനു ശേഷം ആദ്യമായി നടത്തിയ കലാപരിപാടി എന്ന പ്രത്യേകത കൂടി ഈ കലാസന്ധ്യക്കുണ്ട്.    ചടങ്ങിൽ പങ്കെടുത്ത എല്ലാവരേയും വിജി പിള്ള സ്വാഗതം ചെയ്തു. തുടർന്ന് എൻ.എസ്.എസ്. ഓഫ് ഷിക്കാഗോ ഏകോപിപ്പിച്ച വിവിധ ചാരിറ്റി പ്രവർത്തനങ്ങളുൾപ്പെടുത്തിയ ലഘുവീഡിയോ പ്രദർശിപ്പിച്ചു. അധികാര സ്ഥാനങ്ങളോ പദവികളോ ഇല്ലാതെ വോളന്റിയർമാർ നടത്തുന്ന സംഘടനയുടെ പ്രവർത്തന ലക്ഷ്യങ്ങൾ സദസ്സുമായി ശ്യാം പരമേശ്വരൻ പങ്കുവെച്ചു. തുടർന്ന് നടന്ന ഉദ്ഘാടന ചടങ്ങിൽ മുഖ്യാതിഥിയായ എൻ.എസ്.എസ് ഓഫ് നോർത്ത് അമേരിക്ക പ്രസിഡന്റ് സുനിൽ നായർ, സെക്രട്ടറി സുരേഷ് നായർ, എൻ.എസ്.എസ്. ഓഫ് ഷിക്കാഗോയുടെ മുതിർന്ന അംഗമായ വാസുദേവൻ പിള്ള എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.    പിയാനോ, തബല, വയലിൻ എന്നവയിൽ വിവിധ പുരസ്‌കാരങ്ങൾ കരസ്ഥമാക്കിയ കുട്ടികളുടെ ജുഗൽബന്ദിയോടെ കലാപരിപാടികൾക്ക് തിരശ്ശീലയുണർന്നു. സന്ധ്യാ രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള കുട്ടികളുടെ ഭരതനാട്യം,

സുനു കൂടാതെ സുനിൽപിള്ള, ലക്ഷ്മി മെസ്മിൻ, മേഘ്‌ന സുരേഷ് പലേരി, റിയമക്കുണ്ണി, അർജ്ജുൻ, ലക്ഷ്മി സുരേഷ് എന്നിവരുടെ ഗാനങ്ങൾ ശ്രീവിദ്യാ വിജയൻ, വർഷാ എന്നിവരുടെ നൃത്തം, ശ്യാം എരമല്ലൂർ, സുനിൽപിള്ള, രാജ്‌ഷേ ആതിരശ്യാം, സ്വപ്‌നാ സുജിത നായർ, തതീഷ്‌കുമാർ എന്നിവർ അവതരിപ്പിച്ച നാടൻപാട്ട്, ശ്രീദേവി ടീം ഗുൻഗുരുവിന്റെ നൃത്തം തുടങ്ങിയ പരിപാടികൾ വളരെ ഹൃദ്യമായി. പുതുതലമുറക്ക് ഹരമുണർത്തുന്ന നൃത്തവുമായി ഷിക്കാഗോ നോർത്ത് മലയാളി അസോസിയേഷൻ അംഗങ്ങളും പരിപാടിക്ക് മാറ്റുകൂട്ടി. വിന്ധ്യാ വിശ്വനാഥൻ, ദേവി ജയൻ എന്നിവർ രൂപകല്പന ചെയ്ത ടീം ലാസ്യയുടെ വീണ്ടും ഉത്സവം ഒരു മെഗാ നൃത്തരൂപമായിരുന്നു. കേരളത്തിലെ വിവിധ ഉത്സവക്കാഴ്ചകളിലൂടെ ഒരു സഞ്ചാരമൊരുക്കിയ വീണ്ടും ഉത്സവം കാണികൾക്ക് വ്യത്യസ്തമായ ഒരു അനുഭവമായി. നൂറോളം കലാകാരന്മാരുടെ നീണ്ട പരിശ്രമത്തിന്റെ വിജയമായിരുന്നു വീണ്ടും ഉത്സവം.    വിജി പിള്ള, വിന്ധ്യ വിശ്വനാഥൻ, സരിത മേനോൻ എന്നിവർ നമോർ ആയിരുന്നു. ജയൻ മുളങ്ങാട്ട്, സതീഷ്‌കുമാർ, സുജിത് കെനോത്ത് നിൽമഹേഷ് എന്നിവർ പരിപാടി ഏകോപിപ്പിച്ചു.    ചടങ്ങിൽ വച്ച് എൻ.എസ്.എസ്. ഓഫ് നോർത്ത് അമേരിക്കയുടെ 2020 ഗ്ലോബൽ നായർ സംഗമത്തിന്റെ രജിസ്‌ട്രേഷൻ കിക്ക് ഓഫും നടത്തപ്പെട്ടു.    2020 ജൂലായിയിൽ ന്യൂയോർക്കിൽ നടക്കുന്ന കൺവെൻഷനിലേക്ക് പ്രസിഡന്റ് സുനിൽ നായർ എല്ലാവരേയും സ്വാഗതം ചെയ്തു. തുടർന്ന് എൻ.എസ്.എസ്. ഓഫ് ഷിക്കാഗോയുടെ പാചകം ചെയ്ത സ്വാദിഷ്ടമായ സദ്യ നൽകി. രാജൻ മാടശ്ശേരി, വേലപ്പൻ പിള്ള, സതീഷ്‌കുമാർ എന്നിവർ നേതൃത്വം നൽകി ഈ പരിപാടിക്ക് പ്രകാശ് മേനോൻ, വിജി പിള്ള, പ്രസാദ് പിള്ള, അജി പിള്ള, വരുൺ, സന്തോഷ് കുറുപ്പ്, ജയപ്രകാശ്, അജിത് ചന്ദ്രൻ, രവിനായർ എന്നിവർ മേൽനോട്ടം വഹിച്ചു.    കലാസന്ധ്യ ഒരു വൻ വിജയമാക്കിയ ഷിക്കാഗോയിലെ മലയാളി സമൂഹത്തിനോട് എൻ.എസ്.എസ് ഓഫ് ഷിക്കാഗോ നിസ്സീമമായി നന്ദി അറിയിക്കുന്നു.