നൈനയുടെ നേഴ്സിങ് സര്‍വ്വേയ്ക്ക് യുഎസ് കോണ്‍ഗ്രസ് മാന്‍ രാജകൃഷ്ണമൂര്‍ത്തിയുടെ പിന്തുണ


JULY 31, 2020, 7:00 PM IST

ഷിക്കാഗോ : അമേരിക്കയിലെ ആരോഗ്യ രംഗത്ത് ജോലിചെയ്യുന്ന ഇന്ത്യന്‍ വംശജരായ നേഴ്സുമാരുടെ സാന്നിധ്യത്തെപറ്റി കൂടുതല്‍ അറിയുവാനും പഠിക്കുവാനുമായി, അമേരിക്കയിലെ ഇന്ത്യന്‍ നേഴ്സുമാരുടെ ദേശീയ സംഘടനയായ നാഷണല്‍ നേഴ്സസ് ഓഫ് അമേരിക്ക - NAINA യുടെ ആഭിമുഖ്യത്തില്‍ നടത്തപെടുന്ന നാഷണല്‍ സര്‍വ്വേയ്ക്ക് പിന്തുണയുമായി യു എസ് കോണ്‍ഗ്രസ്സിലെ ഇന്ത്യന്‍ വംശജനായ പ്രതിനിധി രാജാ കൃഷ്ണമൂര്‍ത്തി.

ഇത് സംബന്ധിച്ച് അദ്ദ്‌ദേഹം പുറത്തിറക്കിയ വീഡിയോ സന്ദേശത്തിലൂടെയാണ് അദ്ദേഹം പിന്തുണ അറിയിച്ചത്. കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ സ്തുര്‍ത്യര്‍ഹമായ സേവനം കാഴ്ചവെച്ചുകൊണ്ടിരിക്കുന്ന ഇന്ത്യന്‍ നേഴ്സുമാര്‍ക്ക് അദ്ദേഹം തന്റെ സന്ദേശത്തിലൂടെ നന്ദി അര്‍പ്പിക്കുകയും, ഇന്ത്യന്‍ നേഴ്സിങ് സമൂഹത്തിന്റെ വിവരങ്ങള്‍ ശേഖരിക്കുന്ന ഈ ഉദ്യമത്തില്‍ പങ്കാളികളാകുവാന്‍ എല്ലാ നേഴ്‌സുമാരോടും അഭ്യര്‍ത്ഥിക്കുകയും ചെയ്തു. 

ചുരുങ്ങിയ കാലം കൊണ്ട് തന്നെ മൂവ്വായിരത്തിലധികം പേര് സര്‍വേയില്‍ പങ്കെടുത്തു എങ്കിലും, കൂടുതല്‍ നേഴ്സുമാര്‍ അമേരിക്കയിലെ വിവിധ പ്രദേശങ്ങളിലായി, വൈവിധ്യമാര്‍ന്ന മേഖലകളില്‍ സേവനം ചെയ്യുന്നുണ്ട് എന്നുള്ള യാഥാര്‍ഥ്യം ഉള്‍ക്കൊണ്ടുകൊണ്ട്, കൂടിതല്‍ ആളുകളെ ഈ സര്‍വ്വേയില്‍ പങ്കെടുപ്പിക്കുവാനായുള്ള ശ്രമങ്ങള്‍ നടത്തികൊണ്ടിരിക്കുകയാണ് എന്ന് നൈനയുടെ പ്രസിഡണ്ട് ശ്രീമതി ആഗ്‌നസ് തേരാടി അറിയിച്ചു.  സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്നും സര്‍വ്വേയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന പിന്തുണയ്ക്ക് ശ്രീമതി ആഗ്നസ് തേരാടി നന്ദി അറിയിച്ചു. 

നോര്‍ത്ത് അമേരിക്കയിലെ ഇന്ത്യന്‍ സമൂഹത്തിന്റെ കുടിയേറ്റത്തിനും അതിജീവനത്തിനും ശക്തമായ പിന്തുണ നല്‍കിയ നേഴ്സിങ് മേഖലയില്‍ ആയിരക്കണക്കിന് ഇന്ത്യന്‍ വംശജര്‍ ജോലി ചെയ്യുന്നുണ്ട് എങ്കിലും, ഏഷ്യന്‍ നേഴ്സസ് എന്ന വിഭാഗത്തിലേക്ക് ഔദ്യോഗികമായി ഒതുങ്ങേണ്ടിവരുന്നവരാണ് ഇന്ത്യന്‍ നേഴ്സുമാര്‍. അത് കൊണ്ട് തന്നെ അമേരിക്കയില്‍ ജോലി ചെയ്യുന്ന ഇന്ത്യന്‍ നേഴ്സുമാരെ സംബന്ധിച്ചുള്ള പൂര്‍ണ്ണമായ വിവരം സമാഹരിച്ച്, ദേശീയ തലത്തില്‍ അര്‍ഹമായ സ്ഥാനം ലഭ്യമാക്കുവാന്‍ വേണ്ടിയുള്ള പരിശ്രമമാണ് ഈ നേഴ്‌സിങ്ങ് സര്‍വ്വേയിലൂടെ ലക്ഷ്യമിടുന്നത്. അമേരിക്കന്‍ ഭരണ സിരാകേന്ദ്രങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ വംശജരായ പ്രമുഖ വ്യക്തികളുടെ പിന്തുണയോടെ നടത്തപെടുന്ന ഈ സര്‍വ്വേ, അമേരിക്കന്‍ ഇന്ത്യന്‍ നേഴ്സുമാരുടെ ചരിത്രത്തില്‍ ഒരു നാഴികകല്ലായി മാറും എന്നുള്ള ഉത്തമ വിശ്വാസത്തോടെയാണ് ഈ സര്‍വ്വേയുമായി NAINA  മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത് എന്ന് പ്രസിഡണ്ട് ആഗ്‌നസ് തേരാടി  അറിയിച്ചു.

നൈനയുടെ ഔദ്യോഗിക വെബ്സെറ്റിലൂടെയും (www.nainausa.com) http://nainausa.com/index.php/national-survey-of-asian-indian-nurses/  എന്ന ഡയറക്റ്റ് ലിങ്കിലൂടെയും സര്‍വ്വേ പൂര്‍ത്തീകരിക്കാവുന്നതാണ്. കൂടാതെ  1 -888 -61 NAINA (1 -888 - 616 - 2462) എന്ന toll free നമ്പറില്‍ വിളിച്ചും  വിവരങ്ങള്‍ നല്‍കാവുന്നതാണ്.  ഇത് സംന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ മേല്പറഞ്ഞ ടോള്‍ ഫ്രീ നമ്പരിലൂടെയും [email protected] എന്ന ഈമെയിലിലൂടെയും  ലഭ്യവുന്നതായിരിക്കും . നൈനയുടേ സര്‍വ്വേയുടെ നടത്തിപ്പിനായി രുപീകരിച്ച കമ്മറ്റിക്ക് വേണ്ടി  Simi Jesto Joseph, DNP, APN, NP-C   ( Public Relations NAINA National Survey Task Force), Suja Thomas, MSN. Ed., RN, CWOCN ( NAINA Communications Chair ) എന്നിവര്‍ അറിയിച്ചുറിപ്പോര്‍ട്ട്:  അനില്‍ മറ്റത്തികുന്നേല്‍

Other News