പ്രസിഡന്റ് ഒബാമ മാർത്താസ് വൈൻയാർഡ് സൗധം  11.75 മില്യണ്  സ്വന്തമാക്കി


DECEMBER 8, 2019, 8:37 PM IST

മാസ്സച്യുസെറ്റ്‌സ്: അറ്റ്‌ലാന്റിക് സമുദ്രത്തിനഭിമുഖമായി തലയുയർത്തി നിൽക്കുന്ന അതിമനോഹര സൗധം പ്രസിഡന്റ് ഒബാമ 11.75 മില്യൺ ഡോളറിന് സ്വന്തമാക്കി. മാസ്സചുസെറ്റ്‌സ് ലാന്റ് റെക്കോർഡ്‌സിലാണ് ഈ വിവരം പ്രസിദ്ധീകരിച്ചിരിക്കുന്നത്.    എഡ്ഗർ ടൗൺ ടർക്കിലാന്റ് കോവ് റോഡിലാണ് ഈ സൗധം സ്ഥിതി ചെയ്യുന്നത്. 22 മില്യൺ യഥാർത്ഥത്തിൽ വിലമതിക്കുന്ന ഇതിന് അടുത്തിയിടെ 14.85 മില്യൺ ഡോളറാണ് വിലയിട്ടിരുന്നത്. മാർത്ത വൈൻയാർഡ് വെംസ് ആന്റ് മാർത്താസ് വൈൻയാർഡ് ഗസറ്റിലാണ് വസ്തുവിനെ കുറിച്ചുള്ള വിവരങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്. വർഷം തോറും നിരവധി ദിനങ്ങൾ കുടുംബാംഗങ്ങൾ ഒത്തു ഒബാമ ഈ സ്ഥലത്ത് ചിലവഴിച്ചിരുന്നു.    ഏഴ് ബഡ്‌റൂം, എട്ടര ബാത്ത്‌റൂം, ഔട്ട്‌ഡോർ സ്‌റ്റോൺ ഫയർ പ്ലേസ്, മാസ്സീവ് കിച്ചൺ എല്ലാം ഉൾപ്പെടുന്ന ഈ സൗധം 7000 സ്‌ക്വയർ ഫീറ്റിൽ 29 ഏക്കറിലാണ് സ്ഥിതി ചെയ്യുന്നത്.    മിഷൽ ഒബാമ ഒക്ടോബറിലാണ് ഇത് വാങ്ങുന്നതിന് പദ്ധതിയിട്ടത്.    അമേരിക്കൻ പ്രസിഡന്റായിരിക്കുമ്പോൾ ഒബാമയും കുടുംബവും ഏഴുതവണയാണ് ഇവിടെയെത്തി സമ്മർ കാലം ചിലവഴിച്ചിരുന്നത്.   പി. പി. ചെറിയാൻ

Other News