വി​വാ​ഹ​വാ​ര്‍​ഷി​ക​മധുരം പങ്കുവെച്ച്‌​ ഒബാമയും മിഷേലും


OCTOBER 4, 2019, 10:48 PM IST

വാഷിംഗ്‌ടൺ:ഇരുപത്തിയേഴാം വി​വാ​ഹ​വാ​ര്‍​ഷി​കം ആ​ഘോ​ഷി​ച്ച്‌​ യു ​എ​സ്​ മു​ന്‍ പ്ര​സി​ഡ​ന്‍​റ്​ ബ​റാ​ക്​ ഒ​ബാ​മ​യും മി​ഷേ​ലും.ഇത്രയും കാലം ഒ​രു​മി​ച്ചു​ള്ള ജീ​വി​ത​ത്തി​ന്റെ മാ​സ്​​മ​രി​ക​ത​യെ​ക്കു​റി​ച്ച്‌​ ഇ​രു​വ​രും ട്വിറ്ററിൽ പ​ങ്കുവ​ച്ചു. 

പി​റ​ന്നാ​ളും വി​വാ​ഹ വാ​ര്‍​ഷി​ക​വും പോ​ലു​ള്ള വി​ശേ​ഷ​ദി​ന​ങ്ങ​ളി​ല്‍ ഇ​രു​വ​രും സാ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ ഹൃ​ദ്യ​മാ​യ പോ​സ്​​റ്റു​ക​ള്‍ പ​ങ്കു​വയ്ക്കാറുണ്ട്. മി​ഷേ​ല്‍ ഒ​ബാ​മ​യെ ആ​ലിം​ഗ​നം ചെ​യ്​​ത്​ സൂ​ര്യാ​സ്​​ത​മ​യം കാ​ണു​ന്ന ഫോ​​ട്ടോ​യാ​ണ്​ ഇ​ക്കു​റി ഒ​ബാ​മ ട്വിറ്ററിലിട്ടത്​. ​

ഫോ​​ട്ടോ​ക്ക്​ താ​ഴെ, ഒ​രോ വ​ര്‍​ഷ​വും കൂ​ടു​ത​ല്‍ ന​ന്നാ​യി തോ​ന്നു​ന്നു. 27 മ​നോ​ഹ​ര​മാ​യ സം​വ​ത്സ​ര​ങ്ങ​ള്‍ ത​ന്ന​തി​ന്​ ന​ന്ദി എ​ന്ന്​ കു​റി​ക്കു​ക​യും ചെ​യ്​​തു. മി​ഷേ​ലും സ്​​നേ​ഹ​ത്തി​ല്‍ ചാ​ലി​ച്ച സ​ന്ദേ​ശം കൈ​മാ​റി. ഒപ്പം കടല്‍ കാണുന്ന ഇരുവരുടെയും ചിത്രംപങ്കുവയ്ക്കാനും മറന്നില്ല.