യു എസില്‍ ഇ​ന്ത്യ​ന്‍ വി​ദ്യാ​ര്‍​ഥി കൊ​ല്ല​പ്പെ​ട്ട കേ​സി​ല്‍ പ്ര​തി അ​റ​സ്​​റ്റി​ല്‍


DECEMBER 2, 2019, 1:07 AM IST

സാ​ന്‍ബെ​ര്‍ണാ​ഡി​നോ:കാ​ലി​ഫോ​ര്‍ണി​യ സ്​​റ്റേ​റ്റ് യൂ​ണി​വേ​ഴ്‌​സി​റ്റി കംപ്യൂ​ട്ട​ര്‍ സ​യ​ന്‍സ് മാ​സ്​​റ്റേ​ഴ്‌​സ് ബി​രു​ദ ഇ​ന്ത്യ​ന്‍ വി​ദ്യാ​ര്‍​ഥി അ​ഭി​ഷേ​ക് സു​ധീ​ഷ് ഭ​ട്ട് (25) വെ​ടി​യേ​റ്റ് കൊ​ല്ല​പ്പെ​ട്ട കേ​സി​ല്‍ പ്ര​തി​യെ​ന്നു സം​ശ​യി​ക്കു​ന്ന എ​റി​ക്ക് ഡേ​വോ​ണ്‍ ട​ര്‍ണ​ര്‍ (42) പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ല്‍ കീ​ഴ​ട​ങ്ങി.

പാ​ര്‍ട്ട് ടൈം ​ജോ​ലി ചെ​യ്തി​രു​ന്ന മോ​ട്ട​ലി​ല്‍ വ​ച്ചാ​ണ് അ​ഭി​ഷേ​കി​നു വ്യാ​ഴാ​ഴ്‌ച വെ​ടി​യേ​റ്റ​ത്. ഉ​ച്ച​ക്ക്​ ഒ​ന്നോ​ടെ മോ​ട്ട​ലി​ല്‍ എ​ത്തി​യ പൊ​ലീ​സ് വെ​ടി​യേ​റ്റു നി​ല​ത്തു​വീ​ണു കി​ട​ക്കു​ന്ന അ​ഭി​ഷേ​കി​നെ​യാ​ണ് കാ​ണു​ന്ന​ത്. സം​ഭ​വ സ്ഥ​ല​ത്തു​​ത​ന്നെ മ​ര​ണം സ്ഥി​രീ​ക​രി​ച്ചു.

വെ​ടി​യുതിർത്ത​ശേ​ഷം പ്ര​തി ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ 16 വ​ര്‍ഷ​മാ​യി യോ​ഗ സെന്റ​ര്‍ ന​ട​ത്തി​വ​രു​ന്ന മൈ​സൂ​ര്‍ കൂ​വം​പു​ന​ഗ​ര്‍ ശ്രീ ​ഉ​പ​നി​ഷ​ത്ത് യോ​ഗ സെന്റര്‍ സ്ഥാ​പ​ക​നും യോ​ഗ ഗു​രു​വു​മാ​യ സു​ധീ​ഷ് ചാ​ന്ദി​​ന്റെ മ​ക​നാ​ണ് കൊ​ല്ല​പ്പെ​ട്ട അ​ഭി​ഷേ​ക്.

മൈ​സൂ​ര്‍ വി​ദ്യാ​വി​കാ​സ് എ​ന്‍ജി​നീ​യ​റി​ങ്​ കോ​ള​ജി​ല്‍നി​ന്നു ബി​രു​ദ​മെ​ടു​ത്ത് ര​ണ്ടു വ​ര്‍ഷം മുമ്പാ​ണ് അ​ഭി​ഷേ​ക് ഉ​പ​രി​പ​ഠ​ന​ത്തി​നാ​യി അ​മേ​രി​ക്ക​യി​ല്‍ എ​ത്തി​യ​ത്. ഒ​ക്‌​ടോ​ബ​ര്‍ 31നു കാ​ലി​ഫോ​ര്‍ണി​യ സ്​​റ്റേ​റ്റ് യൂ​നി​വേ​ഴ്‌​സി​റ്റി സാ​ന്‍ബ​ര്‍ണാ​ഡി​നോ കോ​ള​ജി​ല്‍ ഡോ. ​ഏ​ണ​സ്​​റ്റോ ഗോ​മ​സി​​ന്റെ ടീ​ച്ചി​ങ്​ അ​സി​സ്​​റ്റ​ന്‍​റാ​യി അ​ഭി​ഷേ​കി​നു നി​യ​മ​നം ല​ഭിച്ചു.മോ​ട്ട​ലി​ല്‍ സ്ഥാ​പി​ച്ചി​രു​ന്ന സി സി ടി വി​യി​ല്‍നി​ന്നു സം​ഭ​വ​ത്തി​​ന്റെ ദൃശ്യ​ങ്ങ​ള്‍ ല​ഭി​ച്ചി​ട്ടു​ണ്ട്. വെ​ടി​വെ​പ്പി​നു പ്രേ​രി​പ്പി​ച്ച​തെ​ന്താ​ണെ​ന്നു പൊ​ലീ​സ് അ​ന്വേ​ഷി​ക്കുകയാണ്.

Other News