ഫിലാഡല്‍ഫിയയില്‍ ഇന്‍ഡ്യന്‍ കാത്തലിക് ഹെറിറ്റേജ് ഡേ ആഘോഷിച്ചു


SEPTEMBER 17, 2019, 2:04 PM IST

ഫിലഡല്‍ഫിയ: സെപ്റ്റംബര്‍ 14 ശനിയാഴ്ച്ച വിശാല ഫിലാഡല്‍ഫിയ റീജിയണിലെ കേരള കത്തോലിക്കരുടെ സ്‌നേഹകൂട്ടായ്മയായ ഇന്‍ഡ്യന്‍ അമേരിക്കന്‍ കാത്തലിക് അസോസിയേഷന്‍ ഇന്‍ഡ്യന്‍ കാത്തലിക് ഹെറിറ്റേജ് ദിനവും അസോസിയേഷന്റെ 41-ാം വാര്‍ഷികവും ആഘോഷിച്ചു. സീറോമലങ്കര സഭയുടെ വടക്കേ അമേരിക്ക കാനഡ എന്നിവയുടെ ചുമതല വഹിക്കുന്ന ബിഷപ് അഭിവന്ദ്യ ഫീലിപ്പോസ് മാര്‍ സ്റ്റെഫാനോസ് അയിരുന്നു മുഖ്യാതിഥി.സെന്റ്‌തോമസ് സീറോമലബാര്‍ കത്തോലിക്കാ ദേവാലയത്തില്‍ വൈകുന്നേരം നാലുമണിക്ക് തിരുമേനിയുടെ നേതൃത്വത്തില്‍ മലങ്കര റീത്തില്‍ നടന്ന കൃതഞ്ജതാ ബലിയില്‍ ഫിലാഡല്‍ഫിയ സെന്റ് തോമസ് സീറോമലബാര്‍ ഫൊറോനാ പള്ളി വികാരി റവ. ഫാ. വിനോദ് മഠത്തിപ്പറമ്പില്‍, സെന്റ് ജോണ്‍ ന്യൂമാന്‍ ക്‌നാനായ കാത്തലിക് മിഷന്‍ ഡയറക്ടര്‍ റവ. ഫാ. റെന്നി കട്ടേല്‍, സെന്റ് ജൂഡ് സീറോ മലങ്കരപള്ളി വികാരി റവ. ഡോ. സജി മുക്കൂട്ട്, റവ. ഫാ. മൈക്കിള്‍ എടത്തില്‍, റവ. ഫാ. ജോണ്‍സണ്‍ ചരിവുകാലായില്‍ എന്നിവര്‍ സഹകാര്‍മ്മികരായി.

കൂടാതെ വൈദികരായ റവ. ജോണ്‍ ബാപ്റ്റിസ്റ്റ്, റവ. ഫാ. തോമസ് മലയില്‍ എന്നിവരും, ഫിലാഡല്‍ഫിയ അതിരൂപത പാസ്റ്ററല്‍ കെയര്‍ ഫോര്‍ മൈഗ്രന്റ്‌സ് ആന്റ് റഫ്യൂജീസ് ഡയറക്ടര്‍ റവ. സി. ജര്‍ത്രൂദ് ബോറിസ്, റവ. സിസ്റ്റര്‍ ഡോ. ജോസ്‌ലിന്‍ എടത്തില്‍, റവ. സിസ്റ്റര്‍ സിറ്റാ, റവ. സിസ്റ്റര്‍ ഫിലോ മോറിസ് എന്നീ സന്യസ്തരും ബലിയില്‍ പങ്കുചേര്‍ന്നു. വിശുദ്ധ കുര്‍ബാനയെ തുടര്‍ന്നു സ്റ്റേജില്‍ അവതരിപ്പിച്ച ലൈവ് ബൈബിള്‍ ജപ്പടി മല്‍സരം ഈ വര്‍ഷത്തെ ഹൈലൈറ്റായിരുന്നു. ബൈബിള്‍ വിജ്ഞാനം, വിനോദം, ഉന്നത സാങ്കേതികവിദ്യ എന്നിവ സമഞ്ജസമായി സമന്വയിപ്പിച്ച് ക്വിസ് മാസ്റ്റര്‍ ജോസ് മാളേയ്ക്കലിന്റെ നേതൃത്വത്തില്‍ ടി. വി. മോഡലില്‍ അവതരിപ്പിക്കപ്പെട്ട ബൈബിള്‍ ജപ്പടി മല്‍സരാര്‍ത്ഥികള്‍ക്കൊപ്പം കാണികളിലും ആവേശമുണര്‍ത്തി.

വി. ലൂക്കായുടെ സുവിശേഷത്ത ആസ്പദമാക്കി നടത്തിയ ലൈവ് ഷോയില്‍ സീറോമലബാര്‍,  സീറോമലങ്കര, ക്‌നാനായ, ലത്തീന്‍ എന്നീ കത്തോലിക്കാപള്ളികളുടെ ടീമുകള്‍ മാറ്റുരച്ചു. ഏറ്റവും കൂടുതല്‍ പോയിന്റു നേടി സീറോമലബാര്‍ ടീം ചാമ്പ്യന്‍ഷിപ് കരസ്ഥമാക്കി. മലങ്കര ടീം റണ്ണര്‍ അപ്പ് ആയി ഐ. എ. സി. എ. ട്രോഫി നേടി.  മല്‍സരത്തില്‍ പങ്കെടുത്ത മതബോധനസ്‌കൂള്‍ കുട്ടികള്‍ക്ക് വ്യക്തിഗത ട്രോഫികളൂം ലഭിച്ചു.

ഫിലാഡല്‍ഫിയായിലെ പ്രശസ്ത ഡാന്‍സ് സ്‌കൂളുകള്‍ അവതരിപ്പിച്ച നൃത്തങ്ങള്‍, തിരുവാതിര എന്നിവ കാണികള്‍ ആസ്വദിച്ചു. സ്‌നേഹവിരുന്നോടെ ഇന്‍ഡ്യന്‍ കത്തോലിക്കരുടെ ശ്രേഷ്ടമായ പൈതൃകവും, പാരമ്പര്യങ്ങളും ഒത്തുചേര്‍ന്ന ഹെറിറ്റേജ് ദിനാഘോഷങ്ങള്‍ക്കു തിരശീല വീണു.  ഐ. എ. സി. എ. പ്രസിഡന്റ് ചാര്‍ലി ചിറയത്തിന്റെ അധ്യക്ഷതയില്‍ കൂടിയ  പൊതുസമ്മേളനം അഭിവന്ദ്യ ഫീലിപ്പോസ് മാര്‍ സ്റ്റെഫാനോസ് ഭദ്രദീപം തെളിച്ച് ഉത്ഘാടനം ചെയ്തു.

ഫിലാഡല്‍ഫിയ അതിരൂപതയുടെ പാസ്റ്ററല്‍ കെയര്‍ ഫോര്‍ മൈഗ്രന്റ്‌സ് ആന്റ് റഫ്യൂജീസ് ഡയറക്ടര്‍ റവ. സി. ജര്‍ത്രൂദ് ബോറിസ് ആശംസയര്‍പ്പിച്ചു. ജനറല്‍ സെക്രട്ടറി മെര്‍ലിന്‍ അഗസ്റ്റിന്‍ മീറ്റിംഗ് എം. സി യായി.  യൂത്ത് വൈസ് പ്രസിഡന്റ് തെരേസ സൈമണ്‍ നന്ദി രേഖപ്പെടുത്തി. ട്രഷറര്‍ അനീഷ് ജയിംസ്, ജോയിന്റ് ട്രഷറര്‍ ജോസഫ് സക്കറിയാ എന്നിവര്‍ മുഖ്യാതിഥിയ്ക്ക് പാരിതോഷികം നല്കി ആദരിച്ചു. വൈസ് പ്രസിഡന്റ് തോമസ് സൈമണ്‍, ജോയിന്റ് സെക്രട്ടറി ടിനു ചാരാത്ത്, സബ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍സ് ആയ സണ്ണി പാറക്കല്‍, സണ്ണി പടയാറ്റില്‍, ബിജു ജോണ്‍, അലക്‌സ് ജോണ്‍, ഫിലിപ് എടത്തില്‍, തോമസ് നെടുമാക്കല്‍, സേവ്യര്‍ മൂഴിക്കാട്ട്, ജോസ് തോമസ്, ജോസഫ് എള്ളിക്കല്‍, ശോശാമ്മ എബ്രാഹം എന്നിവരും ആഘോഷപരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

ജോസ് മാളേയ്ക്കല്‍

Other News