ഷിക്കാഗോയിലെ മലയാളി പോസ്റ്റൽ ജീവനക്കാരുടെ സംഗമം


DECEMBER 2, 2019, 8:15 AM IST

ഷിക്കാഗോ ; ഷിക്കാഗോയിലെയും പരിസര പ്രദേശങ്ങളിലെയും പോസ്റ്റൽ പ്ലാന്റുകളിലും ഓഫീസുകളിലും ജോലി ചെയ്യുന്ന മലയാളി പോസ്റ്റൽ ജീവനക്കാരുടെയും കുടുംബാംഗങ്ങളുടെയും സംഗമം ഡെസ് പ്ലെയിൻസ്‌ലുള്ള ക്നാനായ സെന്ററിൽ വച്ച് നടത്തപ്പെട്ടു. പ്രാർഥനാ  ഗാനത്തോടെ ആരംഭിച്ച ഉദ്‌ഘാടന സമ്മേളനം  റവ. ഫാ. ബിൻസ് ചേത്തലിൽ ഉദ്‌ഘാടനം ചെയ്തു . അമേരിക്കൻ ജീവിതത്തിന്റെ പശ്ചാത്തലത്തിൽ കുടുംബത്തിൽ കുടുംബ നവീകരണത്തിന്റെ ആവശ്യകതയെപ്പറ്റി അച്ഛൻ പ്രഭാഷണം നടത്തി . പ്രശസ്ത സിനിമാതാരം പ്രേം പ്രകാശ് , ഇല്ലിനോയിസ് സ്റ്റേറ്റ് പ്രധിനിധി സ്ഥാനാർഥി കെവിൻ ഓലിക്കൽ എന്നിവർ ആശംസാപ്രസംഗം നടത്തി . തുടർന്ന് ഷിക്കാഗോയിലെ വിവിധ പ്ലാന്റുകളിലും ഓഫിസുകളിലും സേവനം ചെയ്യുന്ന പോസ്റ്റൽ ജീവനക്കാരെ ഒരേ വേദിയിൽ അണിനിരത്തി ആദരിച്ചു. പോസ്റ്റൽ കുടുംബത്തിലെ കുട്ടികളുടെ കലാപരിപാടികൾ ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റി . ബസ്സി ടീം അവതരിപ്പിച്ച സ്കിറ്റ് ഉന്നത നിലവാരം പുലർത്തി. തുടർന്ന് പോസ്റ്റൽ സർവീസിൽ 25ൽ അധികം വർഷക്കാലം സേവനം ചെയ്തവരെ ആദരിച്ചു. തദവസരത്തിൽ പോസ്റ്റൽ വകുപ്പിൽ പ്ലാന്റ് മാനേജർ ആയ ജോസ് തെക്കേക്കര സംസാരിച്ചു . തുടർന്ന് കുട്ടികൾ ഒന്നുചേർന്ന് അവതരിപ്പിച്ച ഡാൻസിനുശേഷം Achieve Reality സ്പോൺസർ ചെയ്ത സമ്മാനങ്ങൾ കുട്ടികൾക്ക് വിതരണം ചെയ്തു . ജോർജ് പണിക്കരുടെ നേതൃത്വത്തിൽ നടത്തപ്പെട്ട ഗാനമേളയിൽ നിരവധി പോസ്റ്റൽ കുടുംബാംഗങ്ങൾ ഗാനങ്ങൾ ആലപിച്ചു.  ആഷ്‌ലി ജോർജ് സ്വാഗതവും സിബു മാത്യു കൃതജ്ഞതയും പറഞ്ഞു .കുടുംബ സംഗമത്തിൽ സജി പൂത്തൃക്കയിൽ മാസ്റ്റർ ഓഫ് സെറിമണി ആയിരുന്നു. ആഷ്‌ലി ജോർജ്, സണ്ണി ജോൺ, നിമ്മി സാജൻ , സിബു മാത്യു, തോമസ് മാത്യു എന്നിവർ അടങ്ങിയ കമ്മറ്റിയാണ് ഈ വർഷത്തെ പോസ്റ്റൽ സംഗമത്തിന് നേതൃത്വം നൽകിയത്. മലബാർ കാറ്ററിംഗ്‌സ് സംഗമത്തിന്റെ ഭക്ഷണം ക്രമീകരിച്ചു . ജെ ബി സൗണ്ട് ശബ്ദവും വെളിച്ചവും നിയന്ത്രിച്ചു . മോനു വർഗീസ് ഫോട്ടോഗ്രാഫി നിർവഹിച്ചു .

Other News