പ്രേംനസീര്‍ സാംസ്‌ക്കാരിക സമിതി പുരസ്‌കാരം രവി മേനോന്


JANUARY 5, 2022, 11:51 PM IST

കോഴിക്കോട് :പ്രേംനസീര്‍ സാംസ്‌കാരിക സമിതി പുരസ്‌കാരത്തിന് ചലച്ചിത്ര സംഗീത ഗവേഷകനും എഴുത്തുകാരനുമായ രവിമേനോന്‍ അര്‍ഹനായി. പതിനായിരം രൂപയും ഫലകവും അടങ്ങുന്ന അവാര്‍ഡ് പ്രേംനസീറിന്റെ ചരമ ദിനമായ ജനുവരി 16ന് വൈകുന്നേരം ആറു മണിക്ക്  ടൗണ്‍ഹാളില്‍ നടക്കുന്ന ചടങ്ങില്‍  വിതരണം ചെയ്യുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

വാര്‍ത്താ സമ്മേളനത്തില്‍ പ്രസിഡന്റ് കെ ശ്രീധരന്‍ നായര്‍, ജനറല്‍ സെക്രട്ടറി കെ വി സുബൈര്‍, രക്ഷാധികാരി ഹരിദാസന്‍ നായര്‍, ട്രഷറര്‍ ദിവാകരന്‍ താമറാട്ട്, കെ വി ശിവാനന്ദന്‍, കെ സുനില്‍ കുമാര്‍ പങ്കെടുത്തു.