സ്വര്‍ഗ്ഗ സംഗീതത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി


NOVEMBER 20, 2020, 5:44 AM IST

കാലിഫോര്‍ണിയ: സാന്‍ ഫ്രാന്‍സിസ്‌കോ മാര്‍ത്തോമാ യുവജന സഖ്യവും യങ്ങ് ഫാമിലി ഫെലോഷിപ്പും സംയുക്തമായി നടത്തുന്ന 'സ്വര്‍ഗ്ഗ സംഗീതം' സംഗീത സന്ധ്യയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. നവംബര്‍ 21 ശനിയാഴ്ച കാലിഫോര്‍ണിയ സമയം വൈകിട്ട് 6 മണിക്ക് നടക്കുന്ന ആത്മീയ സംഗീത സന്ധ്യയില്‍ പി ഡി ജോണിന്റെ തെരഞ്ഞെടുത്ത ഗാനങ്ങള്‍ അവതരിപ്പിക്കും. കമ്മ്യൂണിസ്റ്റ് പ്രസ്ഥാന പ്രവര്‍ത്തനങ്ങളില്‍ നിന്നും വിട്ടൊഴിഞ്ഞ് യൗവ്വന കാലയളവില്‍ ക്രൈസ്തവ വിശ്വാസത്തിലേക്കുവന്ന പി ഡി ജോണ്‍ ദൈവത്തിന്റെ കയ്യൊപ്പുള്ള ആത്മീയ സംഗീതത്തതിന്റെ കുലപതിയാണ്. അനേകായിരങ്ങള്‍ ഇന്നും ജീവിതാനുഭവങ്ങളോട് ചേര്‍ത്തുവെച്ചു പാടുന്ന ഓരോ ഗാനങ്ങളുടെയും പിന്നിലെ ആത്മീയനുഭവങ്ങള്‍ പി ഡി ജോണ്‍ തത്സമയം പങ്കുവെക്കും. സാന്‍ ഫ്രാന്‍സിസ്‌കോ മാര്‍ത്തോമാ യുവജന സഖ്യവും യങ്ങ് ഫാമിലി ഫെലോഷിപ്പും അദ്ദേഹത്തെ ആദരിക്കും. പാണ്ടനാട് മാര്‍ത്തോമ്മാ വലിയപള്ളി വികാരി റവ. കെ എ എബ്രഹാം യുവജന സഖ്യത്തിന് വേണ്ടി പി ഡി ജോണിനെ ആദരിക്കും. റവ. ഡെന്നിസ് എബ്രഹാം (പ്രസി), ടോം തരകന്‍ (വൈസ് പ്രസി), ധന്യ എല്‍സാ മാത്യു (സെക്ര), ഫെബി രാജു (ജോ. സെക്ര), മെര്‍ലിന്‍ ചെറിയാന്‍ (ട്രഷ), അനു ഫിലിപ്, ഷൈജു വര്‍ഗീസ്, അനീഷ് ജോയ്സണ്‍, വിവേക് ചെറിയാന്‍, കൃപാ ആശിഷ് എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റി 'സ്വര്‍ഗ്ഗ സംഗീതം' പരിപാടിയുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്നു. റജി മാത്യു മല്ലപ്പള്ളിയാണ് ഓര്‍ക്കസ്ട്രേഷന്‍ നിര്‍വ്വഹിക്കുന്നത്. ആരോണ്‍ എബ്രഹാം കേരളത്തില്‍ നിന്നുള്ള തത്സമയ പരിപാടികള്‍ ഏകോപിപ്പിക്കും. വിവിധ ചാനലുകളിലൂടെയും മാധ്യമങ്ങളിലൂടെയും ആത്മീയ സംഗീത സന്ധ്യ തത്സമയം സംപ്രേഷണം ചെയ്യും. 

- അലന്‍ ചെന്നിത്തല

Other News