ഹൂസ്റ്റണില്‍ രമേശ് ചെന്നിത്തലയ്ക്ക് സ്വീകരണം സെപ്തംബര്‍ 21ന് 


SEPTEMBER 18, 2023, 9:07 PM IST

ഹൂസ്റ്റണ്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അംഗമായി തിരഞ്ഞെടുക്കപ്പെട്ട മുന്‍ പ്രതിപക്ഷ നേതാവും മുന്‍ കെ പി സി സി പ്രസിഡന്റുമായ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ഹൂസ്റ്റണില്‍ സ്വീകരണം നല്‍കും.

ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് യു എസ് എ (ഒ ഐ സി സി യു എസ് എ)യാണ് സ്വീകരണ സമ്മേളനത്തിന് നേതൃത്വം നല്കുന്നത്.

സെപ്റ്റംബര്‍ 21ന് വ്യാഴാഴ്ച വൈകിട്ട് ആറരയ്ക്ക് മാഗിന്റെ ആസ്ഥാന കേന്ദ്രമായ സ്റ്റാഫോര്‍ഡ് കേരള ഹൗസിലാണ് സ്വീകരണ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

സ്വീകരണ പരിപാടി ഉജ്ജ്വലമാക്കുന്നതിന് വിവിധ പരിപാടികളാണ് സംഘാടകര്‍ ഒരുക്കിയിരിക്കുന്നത്. ചെണ്ടമേളത്തിന്റെയും താലപ്പൊലിയുടെയും അകമ്പടിയോടെയാണ് നേതാക്കളെ സ്വീകരിക്കും. വിവിധ കലാപരിപാടികള്‍ സ്വീകരണ സമ്മേളനത്തിന് കൊഴുപ്പേകും.

ഹൂസ്റ്റണിലെ വിവിധ സംഘടനാ നേതാക്കള്‍, ജനപ്രതിനിധികള്‍, സാമൂഹ്യ സാംസ്‌കാരിക സാമുദായിക നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

- ജീമോന്‍ റാന്നി   

Other News