നേപ്പിള്‍സ് (ഫ്ളോറിഡ): മലമ്പാമ്പിനെ(പൈതോണ്)കുറിച്ചു ഗവേഷണം നടത്തുന്നവര്‍ റെക്കോര്‍ഡ് നീളവും തൂക്കവുമുള്ള കൂറ്റന്‍ മലമ്പാമ്പിനെ കണ്ടെത്തി. 17.7 അടി നീളവും 215 പൗണ്ട് തൂക്കവുമുള്ള മലമ്പാമ്പിനെയാണ് ഗവേഷകര്‍ പടികൂടിയത്.
ഫ്ളോറിഡയില്‍ ഇതുവരെ കണ്ടെത്തിയ മലമ്പാമ്പുകളെക്കാള് റെക്കോര്‍ഡ് നീളവും ഭാരവുമുള്ളതാണ് ഇതെന്ന് ഗവേഷകര്‍ പറഞ്ഞു.
എവര്‍ ഗ്ലേയ്സില്‍ നിന്നാണ് പാമ്പിനെ പിടികൂടിയത്. ഇതിനു മുമ്പ് പിടികൂടിയ മലമ്പാമ്പിന് ഇതിനെക്കാള്‍ 30 പൗണ്ട് തൂക്കം കുറവായിരുന്നു. ഫ്ളോറിഡയില്‍ സാധാരണ പിടികൂടുന്ന മലമ്പാമ്പുകള്ക്ക് 10 അടിവരെയാണ് നീളം. പരമാവധി 20 അടിവരെയാണ് ഇവയ്ക്ക് നീളമെന്നാണ് കണ്ടെത്തിയിട്ടുള്ളത്.
ദക്ഷിണേഷ്യയില്‍ കണ്ടുവരാറുള്ള ഈയിനം പാമ്പുകളെ 1970 മുതലാണ് ഫ്ളോറിഡയില്‍ കണ്ടുതുടങ്ങിയത്. 2000 മുതല്‍ ഇതുവരെ ഫ്ളോറിഡ ഫിഷ് ആന്റ് വൈല്‍ഡ് ലൈഫ് 15000 ത്തോളം പൈത്തോണുകളെ കൊല്ലുകയോ നീക്കം ചെയ്യുകയോ ചെയ്തിട്ടുണ്ട്. എവര്ഗ്ലെയ്സ് പൈതോണ് ഹണ്ടിംങ് സീസണില്‍ ഇവയെ പിടികൂടുന്നവര്‍ക്ക് പ്രതിഫലവും നല്‍കാറുണ്ട്.
പി പി ചെറിയാന്