ഹര്‍ത്താല്‍ നാശനഷ്ടം ഈടാക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് നേതാവിന്റെ വീടും വസ്തുക്കളും സര്‍ക്കാര്‍ കണ്ടു കെട്ടി


JANUARY 20, 2023, 4:33 PM IST

കൊല്ലം: പി എഫ് ഐ ജനറല്‍ സെക്രട്ടറിയിരുന്ന അബ്ദുല്‍ സത്താറിന്റെ കരുനാഗപ്പള്ളിയിലെ വീടും വസ്തുക്കളും കണ്ടു കെട്ടി. കരുനാഗപ്പള്ളി തഹസില്‍ദാര്‍ ഷിബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്വത്തുക്കള്‍ കണ്ടു കെട്ടിയത്. ലാന്റ് റവന്യൂ കമ്മീഷണറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി. അബ്ദുള്‍ സത്താറിന്റെ ബന്ധുക്കള്‍ അടക്കം വീട്ടിലുണ്ടായിരുന്നുവെന്നാണ് വിവരം.

എന്‍ഐഎ റെയ്ഡില്‍ പിഎഫ്‌ഐ നേതാവ് മുഹമ്മദ് സാദിഖും രണ്ട് ദിവസം മുമ്പ് അറസ്റ്റിലായിരുന്നു. ചവറയില്‍ നിന്നും ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. പിഎഫ്‌ഐ ഇന്റലിജന്‍സ് സ്‌ക്വാഡ് അംഗമായ ഇയാള്‍ക്കാണ് ആക്രമിക്കേണ്ടവരുടെ വിവരം ശേഖരിക്കല്‍ ചുമതലയുള്ളതെന്ന് എന്‍ഐഎ വെളിപ്പെടുത്തിയിരുന്നു. ഹിറ്റ് സ്‌ക്വാഡ് പ്രവര്‍ത്തിക്കുന്നത് ഇവരുടെ റിപ്പോര്‍ട്ട് പ്രകാരമാണെന്ന വിവരങ്ങളും പുറത്തു വന്നിട്ടുണ്ട്.

പോപ്പുലര്‍ ഫ്രണ്ട് ഇന്റലിജന്‍സ് സ്‌ക്വാഡില്‍ ഉള്‍പ്പെട്ട പ്രധാനിയാണ് മുഹമ്മദ് സാദിഖ്. ആക്രമിക്കപ്പെടേണ്ട ഇതര മതവിഭാ?ഗത്തില്‍പ്പെട്ട പ്രമുഖരുടെ പട്ടിക തയ്യാറാക്കുന്നതും ഇവരെപ്പറ്റി വിവര ശേഖരണം നടത്തുന്നതും പോപ്പുലര്‍ ഫ്രണ്ട് ഇന്റലിജന്‍സ് സ്‌ക്വാഡില്‍ ഉള്‍പ്പെട്ടവരാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് പോപ്പുലര്‍ ഫ്രണ്ട് കൊലപാതകങ്ങള്‍ പ്ലാന്‍ ചെയ്യുന്നത്

.ഇയാളുടെ വീട്ടില്‍ നിന്നും ചില രേഖകള്‍ പിടിച്ചെടുത്തിരുന്നു. അതില്‍ കൊലപ്പെടുത്തേണ്ട എതിരാളികളുടെ പട്ടികയുണ്ടായിരുന്നു എന്നതാണ് എന്‍ഐഎയുടെ ആരോപണം. ഇത് അന്വേഷണത്തിനൊടുവില്‍ കോടതിയില്‍ തെളിയിക്കപ്പെടേണ്ടതാണ്. വീട്ടില്‍ നിന്നും കണ്ടെടുത്ത രേഖകളുടെ അടിസ്ഥാനത്തിലായിരുന്നു മുഹമ്മദ് സാദിഖിന്റെ അറസ്റ്റ്.