റെജി ചെറിയാന്റെ നിര്യാണത്തില്‍ ഫോമ ഷിക്കാഗോ റീജിയന്‍ അനുശോചിച്ചു


SEPTEMBER 18, 2019, 2:22 PM IST

ഷിക്കാഗോ: ഫോമ അറ്റ്‌ലാന്റ റീജിയന്‍ വൈസ് പ്രസിഡന്റും, അറ്റ്‌ലാന്റ മെട്രോ മലയാളി അസോസിയേഷന്റെ (അമ്മ) സ്ഥാപകരില്‍ ഒരാളുമായ റെജി ചെറിയാന്റെ നിര്യാണത്തില്‍ ഫോമ ഷിക്കാഗോ റീജിയന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. ചുരുങ്ങിയ കാലംകൊണ്ട് ഫോമയുടെ പ്രാദേശിക നേതൃത്വത്തില്‍ എത്തുകയും തന്റേതായ വ്യക്തിവൈഭവത്തില്‍ ഒട്ടനവധി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്ത റെജി ചെറിയാന്റെ നിര്യാണം നികത്താനാവാത്ത നഷ്ടമാണെന്നു ഫോമ ഷിക്കാഗോ റീജിയന്‍ വൈസ് പ്രസിഡന്റ് ബിജി ഫിലിപ്പ് ഇടാട്ട്, ചെയര്‍മാന്‍ പീറ്റര്‍ കുളങ്ങര, വൈസ് ചെയര്‍മാന്‍ ഡോ. സാല്‍ബി പോള്‍ ചേന്നോത്ത്, സെക്രട്ടറി ബിജി സി. മാണി, നാഷണല്‍ കമ്മിറ്റി മെമ്പര്‍മാരായ ജോണ്‍ പാട്ടപതി, ആഷ്‌ലി ജോര്‍ജ്, ട്രഷറര്‍ അച്ചന്‍കുഞ്ഞ് മാത്യു, മുന്‍ നാഷണല്‍ വൈസ് പ്രസിഡന്റ് സ്റ്റാന്‍ലി കളരിക്കമുറി, സ്റ്റീഫന്‍ കിഴക്കേക്കുറ്റ് എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.

Other News