റവ. ഫാ. രാജൂ ഡാനിയേല്‍ കോര്‍ എപ്പിസ്‌കോപ്പയെ അനുമോദിച്ചു


SEPTEMBER 8, 2021, 12:01 AM IST

ഡാലസ്: പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിലെ പൂര്‍വ്വ വിദ്യാര്‍ഥികളുടെ സംഘടനയായ കാതോലിക്കേറ്റ് കോളേജ്   അലംനൈ അസോസിയേഷന്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ കോര്‍എപ്പിസ്‌കോപ്പ സ്ഥാനത്തേക്ക് ഉയര്‍ത്തപ്പെട്ട കോളേജിലെ പൂര്‍വ്വ വിദ്യാര്‍ഥി കൂടിയായ റവ. ഫാ. രാജൂ ഡാനിയേല്‍ കോര്‍എപ്പിസ്‌കോപ്പയെ അനുമോദിച്ചു. 

ഡാലസ് ചാപ്റ്റര്‍ പ്രസിഡന്റ് ബിജു തോമസ് അധ്യക്ഷത വഹിച്ചു. 

അലംനൈ അസോസിയേഷന്റെ അഡൈ്വസറി ചെയര്‍മാന്‍ പി ടി മാത്യു, പ്രൊഫ. സോമന്‍ ജോര്‍ജ് എന്നിവര്‍ സംസാരിച്ചു. കോളേജിലെ പൂര്‍വ്വ വിദ്യാര്‍ഥിയായിരുന്ന സണ്ണി സഖറിയായുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി. സ്റ്റീഫന്‍ ജോര്‍ജ്ജ്, സാലി തമ്പാന്‍, ലിന്‍സ് പീറ്റര്‍ എന്നിവര്‍ പ്രസംഗിച്ചു. 

-ഷാജീ രാമപുരം

Other News