റവ. തോമസ് ജോണ്‍ ഫെബ്രുവരി 23ന് ഐ പി എല്ലില്‍ പ്രസംഗിക്കും


FEBRUARY 20, 2021, 6:17 PM IST

ബോസ്റ്റണ്‍: ബോസ്റ്റണ്‍ കാര്‍മേല്‍ മാര്‍ത്തോമാ ചര്‍ച്ച് വികാരിയും ബൈബിള്‍ പണ്ഡിതനും സുവിശേഷ പ്രാസംഗികനുമായ റവ. തോമസ് ജോണ്‍ ഫെബ്രുവരി 23ന് ഇന്റര്‍നാഷണല്‍ പ്രയര്‍ലൈനില്‍ മുഖ്യപ്രഭാഷണം നടത്തും. 

വിവിധ രാജ്യങ്ങളിലുള്ളവര്‍ പ്രാര്‍ഥനയ്ക്കും ദൈവവചന കേള്‍വിക്കുമായി ഒത്തുചേരുന്ന പൊതുവേദിയാണ് ഇന്റര്‍നാഷണല്‍ പ്രയര്‍ ലയ്ന്‍. എല്ലാ ചൊവ്വാഴ്ചയും രാത്രി 9 മണിക്കാണ് (ന്യൂയോര്‍ക്ക് ടൈം) പ്രയര്‍ലൈന്‍ സജീവമാകുന്നത്. 

- പി പി ചെറിയാന്‍