രാഹുലിന്റെ പ്രസംഗം പരിഭാഷപ്പെടുത്തിയത് കരുവാരക്കുണ്ട് ജി.എച്ച്.എസ്.എസിലെ സഫ ഫെബികു


DECEMBER 6, 2019, 12:24 PM IST

ഡാളസ്: കരുവാരക്കുണ്ട് ജി.എച്ച്.എസ്.എസിലെ ( മലപ്പുറം)ണ് സയന്‍സ് ലാബ് ഉദ്ഘാടനം ചെയ്യാനെത്തിയ വയനാട് എം.പി രാഹുല്‍ ഗാന്ധിയുടെ പ്രസംഗം തര്‍ജമ ചെയ്ത   അതേ സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിനി സഫ ഫെബികു ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതേയ്കിച്ചു അമേരിക്കയിൽ നിന്നും  അഭിനന്ദനങ്ങളുടെ പ്രവാഹം.  പ്രസംഗം പരിഭാഷപ്പെടുത്താന്‍ വിദ്യാര്‍ഥികളിലാരെങ്കിലും സ്റ്റേജിലേക്കു വരാമോ എന്ന രാഹുൽ ചോദിച്ചപ്പോൾ സഫയാണ് ആ വെല്ലുവിളി ഏ റ്റെടുത്തു   സ്റ്റേജിലെത്തിയത്.തനി  നാടന്‍ മലപ്പുറം ശൈലിയിലുള്ള സഫയുടെ പരിഭാഷ സോഷ്യൽ മീഡിയായിൽഇതിനകം വൈറലായി മാറിക്കഴിഞ്ഞു  സഫയുടെ പരിഭാഷയെ അഭിനന്ദിച്ചുകൊണ്ട്  പ്രമുഖരുടെ ഉൾപ്പെടെയുള്ളവരുടെ  ഫേസ്ബുക്ക് അക്കൗണ്ടുകള്‍ രാഹുലിന്റെ പ്രസംഗം പോസ്റ്റ് ചെയ്തിട്ടുണ്ട് .രാഹുലിന്റെ ഇംഗ്ലീഷ് പ്രസംഗത്തിലെ ചില വരികള്‍ പരിചയസമ്പന്നയായ  ഒരു പരിഭാഷകയെ പോലെയാണ്  യാതൊരു സങ്കോചമോ ഭയമോ ഇല്ലാതെയാണ് സഫ കൈകാര്യം ചെയ്തത് .പ്രസംഗത്തിലുടനീളം സയന്‍സിനെക്കുറിച്ചു പരാമർസിച്ച രാഹുല്‍, ‘സയന്‍സില്‍ ഉത്തരങ്ങളേക്കാള്‍ പ്രാധാന്യമര്‍ഹിക്കുന്നതു തുടര്‍ച്ചയായിട്ടുള്ള ചോദ്യങ്ങളാണ് തുടർന്നു  രാഹുല്‍  പറഞ്ഞത് ഇങ്ങനെയാണ്- ‘There is nothing known as a stupid question or a foolish question.’ ഇതിനു സഫ നല്‍കിയ പരിഭാഷ കൂടിയിരുന്നവരെ പോലും  അതിശയിപ്പികുന്നതായിരുന്നു. ‘ഒരിക്കലും ഒരു പൊട്ട ചോദ്യം, അല്ലെങ്കില്‍ മണ്ടന്‍ ചോദ്യം എന്നുപറയുന്ന ഒരു സംഭവമില്ല.’പ്രസംഗത്തില്‍ വയനാട്ടില്‍ പാമ്പുകടിയേറ്റു മരിച്ച ഷെഹ്‌ല ഷെറിനെക്കുറിച്ചു സംസാരിച്ച രാഹുല്‍, സ്‌കൂളുകളിലെ അടിസ്ഥാന സൗകര്യവുമായി ബന്ധപ്പെട്ട വിഷയം പാര്‍ലമെന്റില്‍ ഉയര്‍ത്തുമെന്നു വ്യക്തമാക്കി. തന്റെ എം.പി ഫണ്ട് വളരെക്കുറവാണെങ്കിലും വിദ്യാര്‍ഥികളുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രസംഗത്തിന്റെ അവസാനം സഫയ്ക്കു നന്ദി പറഞ്ഞ രാഹുല്‍, അതിനുശേഷം സഫയ്ക്ക് ചോക്ലേറ്റ് നല്‍കുകയും ചെയ്തു.രാഹുലിനെ ഇഷ്ടമായിരുന്നെന്നും പരിഭാഷ ചെയ്യാന്‍ കഴിയുമെന്നു പ്രതീക്ഷിച്ചിരുന്നില്ലെന്നുമായിരുന്നു സഫ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞത്. വേദിയില്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളും ഉണ്ടായിരുന്നു.പി പി ചെറിയാന്‍

Other News