യുഎസ് സെനറ്റിലേക്ക് മത്സരിക്കുന്ന ഇന്ത്യന്‍ അമേരിക്കന്‍ സാറാ ഗിഡയന്‍ സമാഹരിച്ചത് 3.5 മില്യന്‍ ഡോളര്‍


FEBRUARY 14, 2020, 12:05 PM IST

മയിന്‍: മയിന്‍ സംസ്ഥാന പ്രതിനിധിയും സഭാസ്പീക്കറുമായ ഇന്ത്യന്‍-അമേരിക്കന്‍ സാറാ ഗിഡയന്‍ (49) യുഎസ് സെനറ്റിലേക്ക് മത്സരിക്കുന്നതിന്റെ ഭാഗമായി തെരഞ്ഞെടുപ്പ് പ്രചാരണ ഫണ്ടിലേക്ക് കഴിഞ്ഞ മൂന്നുമാസത്തിനകം 3.5 മില്യന്‍ ഡോളര്‍ സമാഹരിച്ചതായി ജനുവരി 29 ന് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ഇപ്പോള്‍ നിലവിലുള്ള റിപ്പബ്ലിക്കന്‍ യുഎസ് സെനറ്റര്‍ സൂസന്‍ കോളിന്‍സിനെതിരെയാണ് സാറാ മത്സര രംഗത്ത് ഇറങ്ങിയത്.

കഴിഞ്ഞ വര്‍ഷം ജൂണില്‍ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതിനുശേഷം ഇതുവരെ 7.6 മില്യന്‍ ഡോളറാണ് തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് ലഭിച്ചിട്ടുള്ളത്. ഇതില്‍ 2.77 മില്യന്‍ ക്യാഷായിട്ടാണെന്നും പ്രസ്താവനയില്‍ പറയുന്നു.

സാറയ്ക്ക് എതിരെ മത്സരിക്കുന്ന  സൂസന്‍ ഇതിനകം 8.6 മില്യന്‍ ഡോളറാണ് സമാഹരിച്ചിട്ടുള്ളത്.സൂസന്‍ മത്സരിക്കുന്നത് ഇത് അഞ്ചാം തവണയാണ്. മയിന്‍ സംസ്ഥാനത്തെ എല്ലാ ഭാഗങ്ങളിലും സഞ്ചരിച്ച് ശക്തമായ അടിത്തറയുണ്ടാക്കിയിട്ടുണ്ട്.മെഡിക്കെയ്ഡ്, പ്ലാന്‍ഡുപാരന്റ് ഹുഡ എന്നിവയെ ശക്തമായി പിന്തുണക്കുന്ന സാറ വളരെ പ്രതീക്ഷയിലാണ്. സ്ത്രീകളുടെ പിന്തുണയും സാറക്കുണ്ടെന്ന് തിരഞ്ഞെടുപ്പ കമ്മിറ്റി അവകാശപ്പെടുന്നു.

മയിന്‍ സംസ്ഥാന പ്രതിനിധിയായി 2018 ല്‍ മത്സരിച്ചപ്പോള്‍ വന്‍ ഭൂരിപക്ഷത്തോടെയാണ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തിയത്.


പിപി ചെറിയാന്‍

Other News