റവ ഡോ. ജോര്‍ജ് മഠത്തിപ്പറമ്പിലുമായുള്ള സൗഹൃദ സംഗമം സെപ്റ്റംബര്‍ 15ന്


SEPTEMBER 10, 2019, 12:09 PM IST

ഷിക്കാഗോ: ഷിക്കാഗോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചങ്ങനാശേരി എസ്. ബി ആന്‍ഡ് അസംപ്ഷന്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെ ഷിക്കാഗോ ചാപ്റ്റര്‍ റവ ഡോ. ജോര്‍ജ് മഠത്തിപ്പറമ്പിലുമായി സൗഹൃദസംഗമം നടത്തും. സെപ്റ്റംബര്‍ 15 നു ഞായറാഴ്ച വൈകുന്നേരം ആറിനു ബിജി ആന്‍ഡ് റെറ്റി കൊല്ലാപുരത്തിന്റെ വസതിയാണ് സംഗമം.

സംഘടനയുടെ രക്ഷാധികാരിയും, സീറോ മലബാര്‍ സഭയുടെ ഉന്നത വിദ്യാഭ്യാസ കമ്മീഷന്റെ സെക്രട്ടറിയും, ചങ്ങനാശേരി എസ്. ബി കോളജ് മുന്‍ പ്രിന്‍സിപ്പലും, ഷിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ രൂപതയുടെ പ്രഥമ വികാരി ജനറാളുമായിരുന്ന റവ ഡോ. ജോര്‍ജ് മഠത്തിപ്പറമ്പില്‍ ഇപ്പോള്‍ അമേരിക്കയില്‍ ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം എത്തിയിട്ടുണ്ട്.

സംഗമത്തോടനുബന്ധിച്ച് വിഭവസമൃദ്ധമായ ഓണസദ്യയും ഉണ്ടായിരിക്കും.

വിവരങ്ങള്‍ക്ക്: ഷാജി കൈലാത്ത് (224 715 6736), ഷീബാ ഫ്രാന്‍സീസ് (847 924 1632), മോനിച്ചന്‍ നടയ്ക്കപ്പാടം (847 347 6447), ബിജി കൊല്ലാപുരം (847 691 2560).

Other News