ആഗ്‌നസ് മനീഷും ഡിലന്‍ കുഞ്ചെറിയയും എസ്.ബി -അസ്സെംപ്ഷന്‍ അലുംനി  പ്രതിഭാ പുരസ്‌കാര നിറവില്‍  


JANUARY 10, 2022, 10:24 AM IST

ഷിക്കാഗോ: ചിക്കാഗോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചങ്ങനാശേരി എസ്.ബി -അസ്സെംപ്ഷന്‍ പൂര്‍വ വിദ്യാര്‍ത്ഥി സംഘടനയുടെ 2020 ലെ വിദ്യാഭ്യാസ പ്രതിഭാപുരസ്‌കാരം ആഗ്‌നസ് മനീഷും ഡിലന്‍ കുഞ്ചെറിയയും  കരസ്ഥമാക്കി. ഹൈസ്‌കൂള്‍ തലത്തില്‍ പഠനത്തില്‍ മികവ് പുലര്‍ത്തുന്ന സംഘടനാംഗങ്ങളുടെ മക്കള്‍ക്കായി സ്ഥാപിച്ചിട്ടുള്ളതാണ് ഈ പുരസ്‌കാരം  ജി.പി .എ,എ.സി. റ്റി അഥവാ എസ്.എ .റ്റി, പാഠ്യേതര മേഖലകളിലെ മികവുകള്‍ എന്നീ ത്രിതല മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും പുരസ്‌കാര നിര്‍ണ്ണയം നടത്തുക . കൂടാതെ അപേക്ഷാര്‍ത്ഥികളുടേയോ, അവരുടെ മാതാപിതാക്കളുടേയോ സംഘടനാ പ്രവര്‍ത്തനങ്ങളിലുള്ള പങ്കാളിത്തവും ഒരു അധിക യോഗ്യതയായും പരിഗണിക്കും.

 ജനുവരി ആദ്യവാരത്തില്‍  ഷിക്കാഗോ സിറോ മലബാര്‍ കത്തീഡ്രല്‍ ഹാളില്‍ കൂടിയ സമ്മേളനത്തിലാണ് വിജയികള്‍ക്ക് പുരസ്‌കാര വിതരണം നടത്തിയത്. പ്രശസ്തിപത്രവും ക്യാഷ് അവാര്‍ഡും അടങ്ങുന്ന മാത്യു വാച്ചാപറമ്പില്‍ സ്മാരക പുരസ്‌കാരം ആഗ്‌നെസിനു  സമ്മാനിച്ചത് സമ്മേളനത്തിലെ മുഖ്യാതിഥിയായിരുന്ന ഷിക്കാഗോ സിറോ മലബാര്‍ രൂപതാ വികാരിജനറാളും കത്തീഡ്രല്‍ വികാരിയുമായ വെരി: റവ .ഫാ.തോമസ് കടുകപ്പള്ളിയായിരുന്നു. എസ്.ബി അലുംനികൂടിയായ ഡോ. മനോജ് നേരിയമ്പറമ്പിലാണ് മുന്‍ എസ്.ബി കോളേജ് പ്രിന്‍സിപ്പലും സംഘടനയുടെ  രക്ഷാധികാരിയുമായ റെവ: ഡോ.ജോര്‍ജ് മഠത്തിപ്പറമ്പില്‍ പൗരോഹിത്യ സുവര്‍ണ ജൂബിലി പുരസ്‌കാരം നേടിയ  ഡിലനു  പ്രശസ്തിപത്രവും ക്യാഷ് അവാര്‍ഡും നല്‍കിയത്. ഹൈസ്‌കൂളില്‍  ഇരുവരും കൈവരിച്ച നേട്ടങ്ങള്‍ സവിസ്തരം പ്രതിപാദിച്ചുകൊണ്ടു സമ്മേളനത്തില്‍ ആദരിക്കുകയും അഭിനന്ദിക്കുകയും ചെയിതു.

മാത്യു വാച്ചാപറമ്പില്‍ സ്മാരക ക്യാഷ് അവാര്‍ഡ് സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത് വാച്ചാപറമ്പില്‍ കുടുംബവും മറ്റേ അവാര്‍ഡ് സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത്  സംഘടനയുടെ ഷിക്കാഗോ ചാപ്റ്ററുമാണ്.

എസ്.ബി അലുംനികൂടിയായ ഡോ.മനോജ് നേരിയമ്പറമ്പിലാണ് മുന്‍ എസ്.ബി കോളേജ് പ്രിന്‍സിപ്പലും     സംഘടനയുടെ  രക്ഷാധികാരിയുമായ റെവ: ഡോ.ജോര്‍ജ് മഠത്തിപ്പറമ്പില്‍ പൗരോഹിത്യ സുവര്‍ണ ജൂബിലി പുരസ്‌കാരം നേടിയ അലക്‌സിന്  പ്രശസ്തിപത്രവും ക്യാഷ് അവാര്‍ഡും നല്‍കിയത്. ഹൈസ്‌കൂളില്‍  ഇരുവരും കൈവരിച്ച നേട്ടങ്ങള്‍ സവിസ്തരം പ്രതിപാദിച്ചുകൊണ്ടു സമ്മേളനത്തില്‍ ആദരിക്കുകയും അഭിനന്ദിക്കുകയും ചെയിതു.

മാത്യു വാച്ചാപറമ്പില്‍ സ്മാരക ക്യാഷ് അവാര്‍ഡ് സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത് വാച്ചാപറമ്പില്‍ കുടുംബവും മറ്റേ അവാര്‍ഡ് സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത്  സംഘടനയുടെ ഷിക്കാഗോ ചാപ്റ്ററുമാണ്.

 സിറോ മലബാര്‍ സഭാതാര പുരസ്‌കാരം നേടിയ ജോസുകുട്ടി നടക്കപാടത്തിനെ അനുമോദിച്ചുകൊണ്ടുള്ള അലുംനി ഷിക്കാഗോ ചാപ്റ്റര്‍ നല്‍കിയ പ്രശസ്തിപത്രവും  മകനായ ജോബിന് കൊടുത്തുകൊണ്ട് ഡോ: മനോജ് നേര്യംപറമ്പില്‍ നിര്‍വഹിച്ചു.

സമ്മേളനത്തില്‍ ആന്‍ഡ്രിയ മജു, ഷിബു അഗസ്റ്റിന്‍ ,ഷാജി കൈലാത്ത്,ഡോ:മനോജ് നേര്യംപറമ്പില്‍ ഗൂഡ്വിന്‍ ഫ്രാന്‍സിസ് ,എന്നിവര്‍ യഥാക്രമം പ്രാര്‍ത്ഥനാഗാനം, സ്വാഗതം,അധ്യക്ഷ പ്രസംഗം ആശംസാ പ്രസംഗം,ഗാനം  എന്നിവ  നിര്‍വഹിച്ചു ജെസ്ലിന്‍ കൊല്ലാപുരവും  ജെന്നി വള്ളിക്കളവും അവതാരികമാരായിരുന്നു. .സമ്മേളനം വന്‍ വിജയമാക്കുന്നതിനായി പ്രവര്‍ത്തിച്ച എല്ലാ വ്യക്തികള്‍ക്കും പങ്കെടുത്തവര്‍ക്കും സംഘടനയുടെ  പേരില്‍ പുതിയ പ്രസിഡന്റ് നന്ദി പറഞ്ഞു, ഉച്ചകഴിഞ്ഞു12.30 നു  ആരംഭിച്ച സമ്മേളനം ഉച്ചഭക്ഷണത്തോടുകൂടി പര്യവസാനിച്ചു.