സെമിനാര്‍ സംഘടിപ്പിച്ചു


FEBRUARY 21, 2021, 6:12 PM IST

ഷിക്കാഗോ: ചെറുപുഷ്പ മിഷന്‍ ലീഗ് മോര്‍ട്ടന്‍ ഗ്രോവ് സെ. മേരീസ് ശാഖയുടെ നേതൃത്വത്തില്‍ ക്‌നാനായ റീജിയണിലെ കുട്ടികള്‍ക്കായി 'സര്‍വീസ്' എന്ന വിഷയത്തെ ആസ്പദമാക്കി ഫെബ്രുവരി 13ന് സൂം വഴി സെമിനാര്‍ നടത്തി. ഡെസ്‌പ്ലെയിന്‍സ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മേരീവില്‍ അക്കാദമിയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സിസ്റ്റര്‍ കാതറീന്‍ റയനാണ് കുട്ടികള്‍ക്കായി ക്ലാസെടുത്തത്.  ക്‌നാനായ റീജിയന്‍ സി എം എല്‍ ഡയറക്ടര്‍ ഫാ. ബിന്‍സ് ചേത്തലില്‍ തിരി തെളിയിച്ചു. ക്‌നാനായ റീജിയണിലെ ഇടവകയിലെ സി എം എല്‍ പ്രതിനിധികള്‍ക്ക് തിരി കൈമാറി. വികാരി ജനറാല്‍ ഫാ.തോമസ് മുളവനാല്‍ ഉദ്ഘാടനം ചെയ്തു. കോട്ടയം അതിരൂപതാ സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍, ഷിക്കാഗോ സി എം എല്‍ യൂണിറ്റ് ട്രഷറര്‍ അലീഷാ കോലടിയില്‍, ലെന കുരുട്ടുപറമ്പില്‍,  പ്രസിഡണ്ട് ജയിംസ് കുന്നശ്ശേരി, ജോയിന്റ് സെക്രട്ടറി ഐസക് തിരുനെല്ലിപറമ്പില്‍, സി എം എല്‍ സെക്രട്ടറി ഫിലിപ്പ് കുട്ടി ആനാലില്‍, ജോജോ ആനാലില്‍, അലീഷ വാക്കേല്‍ എന്നിവര്‍ പ്രസംഗിച്ചു. 

- സ്റ്റീഫന്‍ ചൊള്ളമ്പേല്‍