ഷിക്കാഗോ ശാരോണ്‍ ഫെല്ലോഷിപ്പ് ചര്‍ച്ചിന്റെ നവീകരിച്ച ആലയ സമര്‍പ്പണം


AUGUST 13, 2019, 12:10 PM IST

ഷിക്കാഗോ: ഷിക്കാഗോയിലെ ശാരോന്‍ ഫെല്ലോഷിപ്പ് ചര്‍ച്ചിന്റെ നവീകരിച്ച ആലയത്തിന്റെ സമര്‍പ്പണ ശുശ്രൂഷ ജൂലൈ 27 ന് നടന്നു. സഭാ ശുശ്രൂഷകന്‍ പാസ്റ്റര്‍ ജിജു പി. ഉമ്മന്റെ അദ്ധ്യക്ഷതയില്‍ നടന്ന സമ്മേളനത്തില്‍ സഭയുടെ അന്തര്‍ദ്ദേശിയ പ്രസിഡന്റ് പാസ്റ്റര്‍ ജോണ്‍ തോമസ് ശുശ്രൂഷകള്‍ നിര്‍വ്വഹിച്ചു. പാസ്റ്റര്‍ ഫിന്നി ജേക്കബ് മുഖ്യ സന്ദേശം നല്‍കി. പാസ്റ്റര്‍ എബ്രഹാം ജോണിന്റെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച സമ്മേളനത്തില്‍ ബ്രദര്‍ ടൈറ്റസ് മാത്യു സ്വാഗതം പറഞ്ഞു. പാസ്റ്റര്‍ ജയ്‌ജോണ്‍ സങ്കീര്‍ത്തന ധ്യാനം നടത്തി. സീനിയര്‍ ശുശ്രൂഷകന്‍ പാസ്റ്റര്‍ പി. വി. കുരുവിള സമര്‍പ്പണ പ്രാര്‍ത്ഥന നടത്തി. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ വിശദാംശങ്ങള്‍ കോര്‍ഡിനേറ്റര്‍ ജോണ്‍സണ്‍ മത്തായി നല്‍കി. സഭാ സെക്രട്ടറി ഷെറി ജോര്‍ജ് നന്ദി രേഖപ്പെടുത്തി. പാസ്റ്റര്‍ ജോര്‍ജ് കെ. സ്റ്റീഫന്‍സണ്‍ അനുഗ്രഹ പ്രാര്‍ത്ഥന നടത്തി. വിവിധ മാധ്യമങ്ങളെ പ്രതിനിധീകരിച്ച് ഷിക്കാഗോ മീഡിയാ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി കുര്യന്‍ ഫിലിപ്പ് ആശംസകള്‍ അറിയിച്ചു. പാസ്റ്റര്‍ പി.സി. മാമ്മന്‍, ജയിംസ് ഉമ്മന്‍, പാസ്റ്റര്‍ ബിജു വിത്സന്‍, ഡോ. ബിജു ചെറിയാന്‍, പാസ്റ്റര്‍ ജോം ലാല്‍ജി, പാസ്റ്റര്‍ സി.വി. എബ്രഹാം, പാസ്റ്റര്‍ സി.ജെ. തോമസ്, ഡോ. സജി കെ.ലൂക്കോസ് എന്നിവരും വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ആശംസകള്‍ പറഞ്ഞു. പാസ്റ്റര്‍ ചാക്കോ ജോര്‍ജിന്റെ സമാപന പ്രാര്‍ത്ഥനയോടെയാണ് ചടങ്ങുകള്‍ സമാപിച്ചത്. 20 വര്‍ഷം മുമ്പ് ആരംഭിച്ച സഭയുടെ ആലയം ഷിക്കാഗോ പിസ് കോണ്‍സില്‍ ബോര്‍ഡിന്റെ കനോഷാ സിറ്റിയിലാണ് സ്ഥിതി ചെയ്യുന്നത്.കുര്യന്‍ ഫിലിപ്പ്