വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയുടെ തലസ്ഥാന നഗരമായ വാഷിംഗ്ടണ്‍ ഡി സി ക്ക് സമീപം ശിവഗിരി ആശ്രമം ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഉടമസ്ഥതയിലുള്ള ആശ്രമ സമുച്ചയത്തിന്റെ സമര്‍പ്പണവും ഗുരുദേവ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠയും 2023 മെയ് 28 നിര്‍വഹിക്കപ്പെടുന്നു.
രാവിലെ 11 30 നും 12 മണിക്കും മധ്യേയുള്ള ശുഭമുഹൂര്‍ത്തത്തില്‍ ബ്രഹ്മശ്രീ ഗുരുപ്രസാദ് സ്വാമികള്‍ പ്രതിഷ്ഠാകര്‍മ്മം നിര്‍വഹിക്കും ശിവഗിരി മഠത്തിലെ സന്യാസി ശ്രെഷ്ഠരായ ബ്രഹ്മശ്രീ ബോധി തീര്‍ത്ഥ സ്വാമികള്‍ ശങ്കരാനന്ദ സ്വാമികള്‍ എന്നിവര്‍ സഹ കാര്‍മികത്വം വഹിക്കും.
-പി പി ചെറിയാന്‍