ഗായിക നിര്‍മല മിശ്ര അന്തരിച്ചു


JULY 31, 2022, 7:58 PM IST

കൊല്‍ക്കത്ത: ബഹുഭാഷാ ഗായിക നിര്‍മല മിശ്ര അന്തരിച്ചു. 84 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം.

പശ്ചിമ ബംഗാളിലെ സൗത്ത് 24 പര്‍ഗാനാസില്‍ 1938ല്‍ ജനിച്ച മിശ്ര ഒഡിയ സംഗീതത്തിലെ ആജീവനാന്ത സംഭാവനയ്ക്ക് സംഗീത സുധാകര്‍ ബാലകൃഷ്ണ ദാസ് അവാര്‍ഡിന് അര്‍ഹയായിരുന്നു. ഒഡിയ, ബംഗാളി സിനിമകളില്‍ നിരവധി ഗാനങ്ങള്‍ പാടിയ നിര്‍മല മിശ്രയുടെ നിര്യാണത്തില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി അനുശോചനം രേഖപ്പെടുത്തി.

Other News