മറീന്‍ കോര്‍പ്‌സ് പരിശീലനം പൂര്‍ത്തിയാക്കി രണ്ടു ജോഡി സഹോദരിമാര്‍


NOVEMBER 17, 2020, 4:14 PM IST

സൗത്ത് കരോളിന: ഒരു കുടുംബത്തിലെ ഇരട്ട സഹോദരിമാര്‍ ഉള്‍പ്പെടെ മൂന്നുപേരും മറ്റൊരു കുടുംബത്തിലെ രണ്ടു സഹോദരിമാരും ഉള്‍പ്പെടെ അഞ്ചുപേര്‍ മറീന്‍ കോര്‍പ്‌സ് സെന്ററില്‍ നിന്നും പഠനവും പരിശീലനവും പൂര്‍ത്തിയാക്കി സര്‍വീസില്‍ പ്രവേശിക്കുന്നു.

പനാമ സിറ്റിയില്‍ ജനിച്ചു ലിസ വേഗഡിലേക്ക് ചെറുപ്രായത്തില്‍ കുടിയേറിയ മൂന്നു സഹോദരിമാരായ മറിയ (21), വനേസ (22), മെലിസ (22) എന്നിവര്‍ ചെറുപ്രായത്തില്‍ തന്നെ മിലിട്ടറിയില്‍ ചേരണമെന്ന ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഇതില്‍ വനേസയും മെലിസയും ഇരട്ടകളും മറിയ ഇവരുടെ ഇരട്ട സഹോദരിയുമാണ്. തങ്ങള്‍ എല്ലാ കാര്യങ്ങൡും ഒരു പോലെയാണെന്ന് പറയുന്ന സഹോദരിമാരില്‍ മെലിസ പൊളിറ്റിക്കല്‍ സയന്‍സും മെഡിക്കല്‍ സയന്‍സും വനേസ പൊളിറ്റിക്കല്‍ സയന്‍സും ലീഗല്‍ സയന്‍സും പഠനം തുടരുന്നു. 

മറീന്‍ കോര്‍പ്‌സ് പരിശീലനം പൂര്‍ത്തിയാക്കിയ ഇവരെ മിലിട്ടറി ഒക്യുപേഷണല്‍ സ്‌പെഷ്യാലിറ്റിയിലാണ് നിയോഗിച്ചിരിക്കുന്നത്. ഇവര്‍ മൂന്നുപേരും നാച്ചറലൈസ്ഡ് സിറ്റിസണാണ്. 

വിര്‍ജിനിയയില്‍ നിന്നുള്ള മറ്റു രണ്ടു സഹോദരിമാര്‍ ആഷ്‌ലിയും (19) അംബറുമാണ് (22) പരിശീലനം പൂര്‍ത്തിയാക്കിയ മറ്റുള്ളവര്‍.

Other News