എസ്.എം.സി.സി ഡിന്നർ വിത്ത് ബിഷപ്പ് പ്രോഗ്രാം നടത്തി


FEBRUARY 13, 2020, 6:01 AM IST

 ഷിക്കാഗോ:     എസ്.എം.സി.സി ഷിക്കാഗോ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ഡിന്നർ വിത്ത് ബിഷപ്പ് പ്രോഗ്രാം നടത്തി. ഷിക്കാഗോ സെന്റ് തോമസ് സീറോ മലബാർ രൂപതാധ്യക്ഷന മാർ ജേക്കബ് അങ്ങാടിയത്തിന്റെ ബഹുമാനാർത്ഥം ത്തം നടത്തപ്പെട്ട ചടങ്ങിൽ വൈദികരും സിസ്റ്റേഴ്‌സും അടക്കം നിരവധി പേർ പങ്കെടുത്തു. ഷിക്കാഗോ സീറോ മലബാർ കത്തീഡ്രൽ പാരിഷ് ഹാളിൽ ഫെബ്രു. 8-ാം തീയതി വൈകുന്നേരം 7 മണിക്ക് ആരംഭിച്ച സമ്മേളനം ഷിക്കാഗോ സെന്റ് തോമസ് രൂപതാ സഹായ മെത്രാൻ മാർ ജോയ് ആലപ്പാട്ട് ഉദ്ഘാടനം ചെയ്തു. എസ്.എം.സി.സി ഷിക്കാഗോ ചാപ്റ്റർ പ്രസിഡന്റ് ആന്റോ കവലയ്ക്കൽ യോഗത്തിൽ അധ്യക്ഷത വഹിച്ചു. രൂപതാ വികാരി ജനറാൾമാരായ ഫാ. തോമസ് കടുകപ്പള്ളിൽ, ഫാ. തോമസ് മുളവനാൽ, ചാൻസിലർ ഫാ. ജോണിക്കുട്ടി പുലിശ്ശേരിൽ, ഷിക്കാഗോ എക്യുമെനിക്കൽ കൗൺസിൽ പ്രസിഡന്റ് ഫാ. ഹാം ജോസഫ്, വൈസ് പ്രസിഡന്റ് ഫാ. ഭാനു സാമുവേൽ, ജോൺസൻ കണ്ണൂക്കാടൻ എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തി.    സണ്ണി വള്ളിക്കളം സ്വാഗതവും ഷാജി കൈലാത്ത് കൃതജ്ഞതയും പറഞ്ഞു. ആന്റോ കവലയ്ക്കൽ, സണ്ണി വള്ളിക്കളം, ജോൺസൻ കണ്ണൂക്കാടൻ, മേഴ്‌സി കുര്യാക്കോസ്, ഷാജി കൈലാത്ത്, ബിജി കൊല്ലാപുരം, ഷിജി ചിറയിൽ, ജാസ്മിൻ ഇമ്മാനുവേൽ, ഷാബു മാത്യു, സജി വർഗീസ്, ടോം വെട്ടികാട്, ജെയിംസ് ഓലിക്കര, കുര്യാക്കോസ് തുണ്ടിപ്പറമ്പിൽ, ജോസഫ് നാഴിയംപാറ, തോമസ് സെബാസ്റ്റിയൻ, ഷിബു അഗസ്റ്റിൻ എന്നിവർ പ്രോഗ്രാമിന്റെ വിജയത്തിനായി പ്രവർത്തിച്ചു.

Other News