ഷിക്കാഗോ: അമേരിക്കയില്‍ സന്ദര്‍ശനം നടത്തുന്ന സാമൂഹ്യ പ്രവര്‍ത്തകന്‍ സജി തോമസ് കൊട്ടാരക്കരക്കു ഷിക്കാഗോ സമൂഹം സ്വീകരണവും ആദരവും അര്‍പ്പിച്ചു.
ന്യൂജേഴ്സിയില്‍ വേള്‍ഡ് മലയാളി കൗണ്‍സിലിന്റെയും ഹൂസ്റ്റണില്‍ ഗ്ലോബല്‍ ഇന്ത്യന്‍ ന്യൂസിന്റയെയും ഇതര മലയാളി സമൂഹങ്ങളുടെയും സ്വീകരണങ്ങള്‍ക്ക് ശേഷം ഷിക്കാഗോയില്‍ എത്തിയ സജി തോമസിന് മെയ് 20ന് ത്രിലോക് കേരള റെസ്റ്റോറന്റില്‍ ഷിക്കാഗോയുടെ പ്രത്യേക സ്നേഹാദരങ്ങളും സ്വീകരണവും നല്‍കി.
അവതാരകന്‍ സുബാഷ് ജോര്‍ജിന്റെ ആമുഖ പ്രസംഗത്തിന് ശേഷം സജി തോമസ് തന്നെ പറ്റിയുള്ള വിവരണം നല്‍കി. 18 മാസം പ്രായമുള്ളപ്പോള്‍ കഴുത്തിന് താഴെ പോളിയോ രോഗം മൂലം തളര്‍ന്നു പോയ തന്റെ ശരീരം ദൈവകൃപ കൊണ്ടും തന്റെ നിശ്ചയദാര്‍ഢ്യം കൊണ്ടും ഇന്നത്തെ നിലയില്‍ ആയി.
ആറടി നീളമുള്ള ഒരു വടിയുടെ സഹായത്താല്‍ തന്റെ ജീവിതവും മുന്നോട്ടു കൊണ്ട് പോകുന്നു. ഭാര്യയും രണ്ടു മക്കളുമുള്ള സ്വന്തമായി വീടില്ലാത്ത ഈ ജീവകാരുണ്യ പ്രവര്‍ത്തകന്‍ സ്വസഹോദരിയുടെ ഭവനത്തില്‍ താമസിച്ചു കൊണ്ട് ചുറ്റുപാടുമുള്ള ആലംബഹീനരായ സഹോദരങ്ങളെ സഹായിക്കാന്‍ യാതൊരു പ്രതിഫലമോ അംഗീകാരമോ പ്രതീക്ഷിക്കാതെ മുന്നിട്ടിറങ്ങുന്നു.
അനേകം പാട്ടുകള്‍ എഴുതിയ ഗ്രാഫിക് ഡിസൈനര്‍ കൂടിയായ സജി തോമസിന് അമേരിക്കയിലാകമാനം ഉള്ള വ്യക്തിബന്ധങ്ങളാണ് ഇവിടെ വരുന്നതിനും എല്ലാവരുടെയും ആദരവും സ്നേഹവും നേടുന്നതിന് സഹായിച്ചത് എന്നും എല്ലാവരോടും തനിക്കു നല്‍കിയ സ്നേഹത്തിന് നന്ദിയര്‍പ്പിക്കുകയും ചെയ്തു. സജി തോമസിന്റെ നാട്ടിലെ ഫോണ്‍ നമ്പര്‍ 94467 49749 എന്നാണ്. അമേരിക്കയിലെ ഫോണ്‍ നമ്പര്‍ 1-516-406-2764 എന്നാണ്. വിവിധ സംഘടനകളെ പ്രതിനിധീകരിച്ചും സജിയുടെ അഭ്യുദയകാംഷികളും യോഗത്തില്‍ പങ്കെടുത്തു സ്നേഹാദരങ്ങള്‍ അര്‍പ്പിച്ചു.
- ജീമോന്‍ റാന്നി