അമ്മയ്ക്കെതിരെ പോക്സോ മൊഴിയില്‍ ഉറച്ച് നില്‍ക്കുന്നെന്ന് മകന്‍


JANUARY 11, 2021, 11:03 AM IST

തിരുവനന്തപുരം: രണ്ടുവര്‍ഷമായി മാതാവ് തന്നെ പീഡിപ്പിക്കുന്നുണ്ടെന്ന പരാതിയില്‍ ഉറച്ചു നിന്ന് മകന്‍. 

തകര്‍ന്ന വിവാഹത്തിന്റെ ബാക്കിപത്രമാണ് പരാതിയെന്നും സ്ത്രീയുടെ ഭര്‍ത്താവ് കുട്ടിയെക്കൊണ്ട് പരാതി വ്യാജമായി നല്കിക്കുകയായിരുന്നുവെന്ന ആരോപണം ദക്ഷിണ മേഖലാ ഐ ജി ഹര്‍ഷിതാ അട്ടല്ലൂരി അവ്വേഷിക്കാനുള്ള തയ്യാറെടുപ്പിലാണ്. അതിനിടയിലാണ് കൈരൡടി വിയോട് കുട്ടി വെളിപ്പെടുത്തല്‍ നടത്തിയത്. 

പത്താം വയസ്സുമുതല്‍ അമ്മ തന്നെ പീഡിപ്പിക്കുന്നുണ്ടെന്ന പരാതി കുട്ടി ടെലിവിഷന്‍ ചാനലിനോട് ആവര്‍ത്തിച്ചു. ആരെയോ ഫോണില്‍ വീഡിയോ കോള്‍ വിളിച്ച ശേഷമാണ് അമ്മ തന്നെ പീഡിപ്പിച്ചതെന്നും ഇതൊക്കെ സാധാരണമാണെന്ന് പറയുകയും ചെയ്തുവെന്ന് കുട്ടി പറയുന്നു. 

അച്ഛനറിയാതെ അമ്മയ്ക്ക് മറ്റൊരു ഫോണ്‍ കൂടിയുണ്ടെന്ന പതിനേഴുകാരനായ മകനും പറയുന്നുണ്ട്. അമ്മ മറ്റൊരു ഫോണ്‍ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് വീട്ടില്‍ വഴക്കുകള്‍ നടന്നിരുന്നതായും ഒരിക്കല്‍ അമ്മയില്‍ നിന്നും ഫോണ്‍ പിടിച്ചെടുത്ത് വീഡിയോ കോള്‍ ചെയ്തിരുന്നതായും പ്രസ്തുത ഫോണ്‍ സൈബര്‍ സെല്‍ പിടിച്ചെടുത്ത് പരിശോധന നടത്തണമെന്നുമുള്ള ആവശ്യവും മൂത്തമകന്‍ ഉന്നയിച്ചിട്ടുണ്ട്. 

പോക്‌സോ കേസില്‍ അറസ്റ്റിലായ യുവതിക്കെതിരെ ഭര്‍ത്താവ് വീണ്ടും രംഗത്തെത്തിയിട്ടുണ്ട്. കള്ളപ്പരാതി നല്കാനാണെങ്കില്‍ 14കാരനെ പറഞ്ഞു പഠിപ്പിക്കുന്നതിനേക്കാള്‍ എളുപ്പം പതിനേഴുകാരനോട് പറയുന്നതല്ലേ എന്ന ചോദ്യവും ഭര്‍ത്താവ് ഉന്നയിക്കുന്നു. ഒരമ്മയും സ്വന്തം മകനോട് ഇത്തരത്തില്‍ പെരുമാറില്ലെന്നും ആദ്യം കേട്ടപ്പോള്‍ തനിക്കും വിശ്വസിക്കാനായില്ലെന്നും കൈരളി ടി വിയോട് യുവതിയുടെ ഭര്‍ത്താവ് പറഞ്ഞു.

Other News