ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ മകന്‍ വിവാഹിതനായി


MAY 6, 2022, 7:11 PM IST

കോഴിക്കോട്: ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ മകന്‍ ഹരികൃഷ്ണനും ഉള്ള്യേരി മുണ്ടോത്ത് നാരായണന്റെ മകള്‍ ദില്‍നയും തമ്മിലുള്ള വിവാഹം കോഴിക്കോട് ആശിര്‍വാദ് ലോണ്‍സില്‍ നടന്നു.

ബി ജെ പി ദേശീയ പ്രസിഡന്റ് ജെ പി നഡ്ഡ, അഖിലേന്ത്യാ സെക്രട്ടറി സുനില്‍ ദിയോദര്‍, നടന്‍ മമ്മൂട്ടി, ഗോവ ഗവര്‍ണര്‍ പി എസ് ശ്രീധരന്‍ പിള്ള, കേന്ദ്രമന്ത്രി വി മുരളീധരന്‍, കെ മുരളീധരന്‍ എം പി, പി കെ കുഞ്ഞാലിക്കുട്ടി എം എല്‍ എ, കര്‍ണ്ണാടക മന്ത്രി സുനില്‍ കാര്‍ക്കളെ, വ്യവസായ പ്രമുഖരായ എം എ യൂസഫലി, എം പി അഹമ്മദ്, ആസാദ് മൂപ്പന്‍, പട്ടാഭിരാമന്‍, കല്യാണരാമന്‍, എം വി ശ്രേയാംസ് കുമാര്‍, കര്‍ണാടക ബി ജെ പി അധ്യക്ഷന്‍ നളിന്‍ കുമാര്‍ കട്ടീല്‍ എം പി, തമിഴ്നാട് ബി ജെ പി അധ്യക്ഷന്‍ അണ്ണാമലൈ, തോട്ടത്തില്‍ രവീന്ദ്രന്‍ എം എല്‍ എ, സച്ചിന്‍ദേവ് എം എല്‍ എ, തുഷാര്‍ വെള്ളാപ്പള്ളി, സി പി രാധാകൃഷ്ണന്‍, വിവേകാനന്ദ ചൈതന്യ, പി സി ജോര്‍ജ്,  ശ്രീകണ്ഠന്‍ നായര്‍, പി വി ചന്ദ്രന്‍, സി പി എം സംസ്ഥാന കമ്മറ്റിയംഗം എ പ്രദീപ് കുമാര്‍, ആര്‍ എം പി സംസ്ഥാന സെക്രട്ടറി എന്‍ വേണു, ബി ജെ പി, ആര്‍ എസ് എസ് നേതാക്കളായ സി പി രാധാകൃഷ്ണന്‍, എ പി അബ്ദുല്ലക്കുട്ടി, ടോം വടക്കന്‍, ഒ രാജഗോപാല്‍, സി കെ പത്മനാഭന്‍, കുമ്മനം രാജശേഖരന്‍, പി കെ കൃഷ്ണദാസ്, എ എന്‍ രാധാകൃഷ്ണന്‍, ജോര്‍ജ് കുര്യന്‍, എം ടി രമേഷ്, വത്സന്‍ തില്ലങ്കേരി, പി ഗോപാലന്‍ കുട്ടി, സംവിധായകന്‍ രാജസേനന്‍, നടന്‍ വിവേക് ഗോപന്‍ തുടങ്ങിയവര്‍ വിവാഹ ചടങ്ങില്‍ സംബന്ധിച്ചു.

Other News