ലണ്ടന്‍ സെന്റ് മേരീസ് ഇടവക  ദേവാലയത്തില്‍ പരി.കന്യകാമറിയത്തിന്റെ  തിരുനാള്‍ ആഘോഷം


AUGUST 23, 2019, 4:38 PM IST

കാനഡയിലെ പ്രഥമ സിറോമലബാര്‍ കാതോലിക്ക വിശ്വാസ സമൂഹമായ ലണ്ടന്‍ സെന്റ് മേരീസ് ഇടവക ദേവാലയത്തില്‍ പരി.കന്യകാമറിയത്തിന്റെ  തിരുനാള്‍ ആഘോഷം ആഗസ്റ്റ് 16, 17, 18, 19 തീയതികളില്‍ ഭക്ത്യാദരപൂര്‍വം നടത്തപ്പെട്ടു. ഇടവകയ്ക്ക് സ്വന്തമായി ഒരു ദേവാലയം എന്ന സ്വപ്‌ന സാക്ഷാത്കാരത്തിന് ശേഷം ആദ്യമായി നടത്തപ്പെട്ട ഈ തിരുനാള്‍ ആഘോഷം, ഇടവകയിലെ ഏതാണ്ട് എല്ലാ  കുടുംബങ്ങളും പ്രെസുദേന്തിമാരായി മുന്നോട്ടു വന്നതും, തിരുനാളിനു മുന്നൊരുക്കമായി 9 ദിവസത്തെ നൊവേനയും അതിനോടനുബന്ധിച്ചു വിവിധ റീത്തുകളിലുള്ള വിശുദ്ധ കുര്‍ബാന അതാത് റീത്തുകളിലുള്ള അച്ചന്മാരുടെ മുഖ്യ കാര്‍മികത്വത്തില്‍ ഇടവകയിലെ 9 ഫാമിലി യൂണിറ്റ് ഓരോ ദിവസം നേതൃത്വം നല്‍കി അര്‍പ്പിച്ചും, നേര്‍ച്ച വിതരണം നടത്തിയും ശ്രേദ്ധേയമായി. നൊവേനയുടെ 5)ീ ദിവസം മാര്‍. ജോസ് കല്ലുവേലില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു ഇടവക വിശ്വാസികള്‍ക്ക് സന്ദേശം നല്‍കി.

ഫാ. ഫ്രാന്‍സിസ് തേക്കുംകാട്ടില്‍ ആഗസ്റ്റ് 16) തീയതി, വെള്ളിയാഴ്ച,  കൊടിയേറ്റം, വിശുദ്ധ കുര്‍ബാന, സന്ദേശം നല്‍കി തിരുനാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു. 17)ീ തീയതി, ശനിയാഴ്ച ഇടവക വികാരികൂടിയായ ഫാ. മാര്‍ട്ടിന്‍ അഗസ്റ്റിന്‍ തിരുനാള്‍ തിരുകര്‍മങ്ങള്‍ക്കു മുഖ്യ കാര്‍മികത്വം നല്‍കി. 150 )ളം വരുന്ന കൊച്ചു കുട്ടികളും, മുതിര്‍ന്നവരും പ്രെസുദേന്തിമാരായി അണിനിരന്നത് ഒരു വേറിട്ട അനുഭവമായിരുന്നു. അതിനു ശേഷം നടന്ന വാദ്യ മേളങ്ങളുടെ അകമ്പടിയോടെ തിരുസ്വരൂപങ്ങളും വഹിച്ചുകൊണ്ടുള്ള ആഘോഷമായ പ്രദക്ഷിണത്തില്‍ നൂറു കണക്കിന് ഇടവക വിശ്വാസികള്‍ ജപമാല ചൊല്ലിക്കൊണ്ട് പങ്കെടുത്തു. ഫാ. മാത്യു എളംപ്ലാക്കാട് സമാപന ആശിര്‍വാദം നല്‍കി. 18)ീ തീയതി, ഞായറാഴ്ച മനോഹരമായ തിരുനാള്‍ പാട്ടുകുര്‍ബാന, വചന സന്ദേശം ഫാ. ജോഷി കോന്തിപ്പറമ്പില്‍ നിര്‍വഹിച്ചു. തുടര്‍ന്ന് നടന്ന സ്വാദിഷ്ടമായ സ്‌നേഹവിരുന്നില്‍ ഏവരും പങ്കുചേര്‍ന്നു. 19)ീ തീയതി, തിങ്കളാഴ്ച മരിച്ചവരുടെ ഓര്‍മ ആചരിച്ചു.

ഫാ. ജോണ്‍ മൈലംവേലില്‍, മോണ്‍. ജിജി ഫിലിപ്പ്, ഫാ. സീജോ ജോണ്‍, ഫാ. പയസ് നല്ലിയാര്‍, ഫാ. ജേക്കബ് എടക്കളത്തൂര്‍, ഫാ. ജോജോ ചങ്ങനാീതുണ്ടത്തില്‍ തുടങ്ങിയവര്‍ വിവിധ ദിവസങ്ങളിലെ നൊവേന, കുര്‍ബാന, സന്ദേശം നിര്‍വഹിച്ചു. ഇടവക വികാരിയായ ഫാ. മാര്‍ട്ടിന്‍ അഗസ്റ്റിന്‍, കൈക്കാരന്മാരായ ബെന്‍സി മാത്യു, ജിമ്മി മാത്യു, തിരുനാള്‍ കമ്മിറ്റി ഭാരവാഹികള്‍ എന്നിവര്‍ ചേര്‍ന്ന് തിരുനാള്‍ ആഘോഷങ്ങള്‍ക്ക് മുഖ്യ നേതൃത്വം നല്‍കി. ഇടവകാംഗങ്ങളുടെ  പരസ്പര സ്‌നേഹത്തിന്റെയും, കൂട്ടായ്മയുടെയും, സഹകരണത്തിന്റെയും, വിശ്വാസ പ്രഖ്യാപനത്തിന്റെയും പ്രത്യക്ഷമായ ഒരടയാളവും അനുഭവവുമായിരുന്നു 2019 ഈ തിരുനാള്‍ ആഘോഷം.