സണ്ടേ സ്‌കൂള്‍ 6-ാം വാര്‍ഷികം


SEPTEMBER 6, 2019, 12:50 PM IST

എഡ്മണ്ടന്‍ (കാനഡ): എഡ്മണ്ടനിലെ സെന്റ് അല്‍ഫോന്‍സാ സീറോ മലബര്‍ ഫൊറോനാ ദേവാലയത്തിലെ ആറാമത് സണ്ടേ സ്‌കൂള്‍ വാര്‍ഷികം 2019 ആഗസ്റ്റ് 25-ാം തീയതി ആഘോഷിച്ചു. വൈകുന്നേരം 3.30 ന് ആരംഭിച്ച ദിവ്യബലിക്ക് ഇടവക വികാരി റവ. ഫാ. തോമസ് തൈച്ചേരിയില്‍ നേതൃത്വം നല്‍കി. വൈദികരായ ജോഷി, സിജോ എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു. 5 മണിക്ക് വാര്‍ഷികാഘോഷങ്ങള്‍ പൂജാ നൃത്തത്തോടെ ആരംഭിച്ചു.

തുടര്‍ന്ന് സണ്ടേ സ്‌കൂള്‍ പ്രിന്‍സിപ്പല്‍, സൈമണ്‍ ഫിലിപ്പ് സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി മിനു വര്‍ക്കി റിപ്പോര്‍ട്ടും അവതരിപ്പിച്ചു.ആശംസാ പ്രസംഗത്തില്‍ ക്യാറ്റിക്കിസം ഡയറക്ടറും ഇടവക വികാരിയുമായ ഫാ. തോമസ് തൈച്ചേരിയില്‍ മതബോധനത്തിന് സമകാലിക പ്രസക്തിയും അതിനു നല്‍കേണ്ട പ്രാധാന്യവും ഊന്നി പറഞ്ഞു.

മിസ്സിസ്സാഗ രൂപതയുടെ വെസ്റ്റേണ്‍ റീജിനല്‍ പോസ്റ്ററല്‍ സെന്ററിന്റെ ഡയറക്ടറും എല്ലാ പയസ്സ് അസോസിയേഷനും നേതൃത്വം നല്‍കുന്ന റവ. ഫാ. അഗസ്റ്റിന്‍ മീറ്റിംഗിനു ആശംസ അറിയിച്ചു. 30 തില്‍ താഴെ വിദ്യാര്‍ത്ഥികളും 7 അദ്ധ്യാപകരുമായി ആരംഭിച്ച കാറ്റക്കിസം ഇന്ന് 380 ഓളം വിദ്യാര്‍ത്ഥി 28 അദ്ധ്യാപകരുമായി വളര്‍ന്നത് ഇടവക സമൂഹത്തിന്റെ ഒന്നാകെയുള്ള വളര്‍ച്ചയുടെ ഭാഗമാണ്.

സണ്ടേ സ്‌കൂള്‍ കുട്ടികള്‍, ആനിവേഴ്‌സറിയുടെ ഭാഗമായി വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. ഡാന്‍സ്, സ്‌ക്രിറ്റ്, ആക്ഷന്‍ സോംഗ് എന്നിവ ഒന്നിനൊന്നിന് വൈവിധ്യം പുലര്‍ത്തി തുടര്‍ന്ന് ഗ്രേഡ് 12 പൂര്‍ത്തിയാക്കിയവര്‍ക്കു സര്‍ട്ടിഫിക്കറ്റ് വിതരണവും നടത്തി. അതിനെ തുടര്‍ന്ന് വാര്‍ഷിക പരീക്ഷയില്‍ ഒന്നും രണ്ടും സ്ഥാനം ലഭിച്ചവര്‍ക്കും, ഫുള്‍ അറ്റന്‍ഡന്‍സ് ലഭിച്ചവര്‍ക്കുമുള്ള സമ്മാനങ്ങള്‍ ഇടവക വികാരി നല്‍കി. വൈസ് പ്രിന്‍സിപ്പല്‍ പില ജസ്റ്റിന് സദസിനു നന്ദി പറഞ്ഞു. അതിനെ തുടര്‍ന്ന് ലഘു ഭക്ഷണ വിതരണം ചെയ്തു.

Other News