മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭ ഓണ്‍ലൈന്‍ ചാനല്‍ മിഴി തുറന്നു


MAY 24, 2023, 3:45 PM IST

ന്യൂയോര്‍ക്ക് : മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭ ഓണ്‍ലൈന്‍ ചാനല്‍ രംഗത്ത് സജീവമാകുന്നു. സഭയുടെ ഔദ്യോഗിക ഓണ്‍ലൈന്‍ ചാനലായ മാര്‍ത്തോമാ വിഷന്‍  മെയ് 22 നു നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങില്‍  മിഴി തുറന്നു.സഭയുടെ മിഷന്‍ പ്രവര്‍ത്തനങ്ങള്‍, വിവിധ പ്രോഗ്രാമുകള്‍, അറിയിപ്പുകള്‍, ധ്യാനം , അഭിമുഖങ്ങള്‍, അനുഭവങ്ങള്‍ തുടങ്ങിയവ  മാര്‍ത്തോമാ വിഷന്‍  ഓണ്‍ലൈന്‍ ചാനലിലൂടെ ലോക മെങ്ങുമുള്ള സഭാജനങ്ങള്‍ക്ക് ലഭ്യമാവും.

മംഗലപ്പുഴ സെന്റ് ജോസഫ് പൊന്തിഫിക്കല്‍ സെമിനാരിയില്‍  ചേര്‍ന്ന യോഗത്തില്‍ അഭിവന്ദ്യ ഡോ. ഏബ്രഹാം മാര്‍ പൗലോസ് എപ്പിസ്‌കോപ്പ ( ചെയര്‍മാന്‍ ) അധ്യക്ഷത  വഹിച്ചു. ഡോ: യുയാക്കിം മാര്‍ കൂറിലോസ് സഫ്രഗന്‍ മെത്രാപ്പൊലീത്ത പ്രാരംഭ പ്രാര്‍ത്ഥന നടത്തി. സഭാ സെക്രട്ടറി റവ: സി.വി. സൈമണ്‍ സ്വാഗതം ആശംസിച്ചു. ഡോ. ഏബ്രഹാം മാര്‍ പൗലോസ് എപ്പിസ്‌കോപ്പയുടെ അധ്യക്ഷ പ്രസംഗത്തിന് ശേഷം  മെത്രപൊലീത്ത ഡോ. തിയോഡോഷ്യസ് മാര്‍ത്തോമ നിലവിളക്ക് തെളിയിച്ച് ചാനലിന്റെ  ഔദ്യോഗിക ഉദ്ഘാടനം  നിര്‍വഹിച്ചു. മാര്‍ത്തോമാ വിഷന്‍ ലോഗോ ചലച്ചിത്ര നടന്‍ ടിനി ടോം നിര്‍വഹിച്ചു.  ഓണ്‍ലൈന്‍ ചാനലായ മാര്‍ത്തോമാ വിഷനു നിരവധി പ്രമുഖര്‍  ആശംസകള്‍ അര്‍പ്പിച്ചു. സാം ചെമ്പകത്തില്‍ ( കണ്‍വീനര്‍ ) നന്ദി പറഞ്ഞു .ജോസഫ് മാര്‍ ബര്‍ണബാസ് സഫ്രഗന്‍ മെത്രാപ്പൊലീത്തയുടെ പ്രാര്‍ത്ഥനയോടെ ചടങ്ങുകള്‍ സമാപിച്ചു.ജോയ്സി മാസ്റ്റര്‍ ഓഫ് സെറിമണിയായിരുന്നു

അഭിവന്ദ്യ ഡോ. ഏബ്രഹാം മാര്‍ പൗലോസ് എപ്പിസ്‌കോപ്പ ( ചെയര്‍മാന്‍ ) റവ. സി. വി. സൈമണ്‍ ( സഭാ സെക്രട്ടറി ) രാജന്‍ ജേക്കബ് ( സഭാ ട്രസ്റ്റി ) സാം ചെമ്പകത്തില്‍ ( കണ്‍വീനര്‍ ) ഡി. എസ്. എം. സി ഡയറക്ടര്‍ റവ. ആശിഷ്  തോമസ് ( പ്രൊഡക്ഷന്‍ ഹെഡ് ) റവ. ഷാം. പി. തോമസ്, റവ. വിജു വര്‍ഗീസ്, റവ. എബ്രഹാം വര്‍ഗീസ്, റവ. അനി അലക്‌സ്, വര്‍ഗീസ്. സി. തോമസ്, മോഡി. പി. ജോര്‍ജ്, തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള പ്രത്യേക ടീമാണ് അണിയറ പ്രവര്‍ത്തകര്‍. പുതിയ ചാനലിന്റെ വിജയത്തിനായി  ഏവരുടെയും പ്രാര്‍ ത്ഥനയും പിന്തുണയും സാം ചെമ്പകത്തില്‍ (കണ്‍വീനര്‍) അഭ്യര്‍ത്ഥിച്ചു.

-പി പി ചെറിയാന്‍

Other News