ലക്നൗ: ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിലെ എ സി കോച്ചില്‍ യുവതിയെ ബലാത്സംഗം ചെയ്ത ടിക്കറ്റ് എക്സാമിനര്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലാണ് സംഭവം.
യുവതിയുടെ പരാതിയിലാണ് ടി ടി ഇ അറസ്റ്റിലായത്. മറ്റൊരാളുമായി ചേര്‍ന്നാണ് ടി ടി ഇ യുവതിയെ ബലാത്സംഗം ചെയ്തതെന്ന് പരാതിയില്‍ പറയുന്നു. രണ്ടാമനു വേണ്ടിയുള്ള തെരച്ചില്‍ പുരോഗമിക്കുന്നു.
സംഭാല്‍ ജില്ലയിലെ ചന്ദൗസില് ജനുവരി 16നാണ് സംഭവം നടന്നത്. ചന്ദൗസി റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ കാത്തുനില്‍ക്കുകയായിരുന്ന യുവതിയ്ക്ക് ടി ടി ഇ കെ ബി സിംഗ് എ സി കോച്ചില്‍ സീറ്റ് നല്‍കുകയായിരുന്നു. ചന്ദൗസിയില്‍ നിന്ന് പ്രയാഗ്രാജിലെ സുബേദാര്ഗഞ്ജിലേക്ക് പോവുകയായിരുന്നു യുവതി. യുവതിയ്ക്ക് നേരത്തെ ടി ടി ഇയെ പരിചയമുണ്ടായിരുന്നു. രാത്രി പത്തുമണിയോടെ ടി ടി ഇ രാജു സിംഗ് എന്ന മറ്റൊരാളുമായി എത്തുകയും ഇരുവരും ചേര്‍ന്ന് യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു എന്നാണ് പരാതിയില്‍ പറയുന്നത്.