തത്ത്വമസി മണ്ഡല മകരവിളക്ക് പൂജ  ലണ്ടനില്‍


JANUARY 10, 2020, 3:21 PM IST

ലണ്ടന്‍: ശബരിമല മണ്ഡലകാല സമാപ്തി കുറിക്കുന്ന മകരവിളക്ക് പൂജ ഹിന്ദു മലയാളികളുടെ കൂട്ടായ്മയായ 'തത്ത്വമസി' ലണ്ടനില്‍ സംഘടിപ്പിക്കുന്നു.ജനുവരി 12 ഞായര്‍  ലണ്ടന്‍  Jack Chambers Public School (1650 Hastings Dr., London, Ontario N5X 3E3) ഓഡിറ്റോറിയത്തില്‍ വൈകിട്ട് 6 .00 നാണ് ചടങ്ങുകള്‍.ആചാര്യന്‍ അയ്യര്‍ സ്വാമിയുടെ  നേതൃത്വത്തില്‍ അയ്യപ്പപൂജ,പടിപൂജ, വിളക്കുപൂജ എന്നിവനടത്തപ്പെടും.മണ്ഡലകാല  ഉത്സവത്തോടനുബന്ധിച്ച് പ്രതിവാരം ഓരോ ഭവനങ്ങളിലായി നടത്തിപ്പോന്നിരുന്ന ഭക്തിസാന്ദ്രമായ  ഭജന  മണ്ഡല  മകരവിളക്ക് പൂജയോടെ സമാപിക്കുകയാണ്.

ലണ്ടനിലെയും സമീപപ്രദേശങ്ങളിലെയും ബഹുഭൂരിപക്ഷം ഹിന്ദു  കുടുംബങ്ങളും പങ്കു ചേരുന്ന മകരവിളക്ക്  പൂജയോടനുബന്ധിച്ച് മുതിര്‍ന്നവരുടെയും, കുട്ടികളുടെയും തിരുവാതിര കളിയും തുടര്‍ന്ന് തിരുവാതിര പുഴുക്ക്  വിതരണവും  ഉണ്ടായിരിക്കും.ഏതാനും വര്‍ഷങ്ങളായി നടത്തിപ്പോരുന്ന ഭക്തിസാന്ദ്രമായ  മകരവിളക്ക്  പൂജയ്ക്ക് ഇത്തവണയും മികച്ച  ജനപങ്കാളിത്തം  ഉണ്ടാവുമെന്നാണ്  പ്രതീക്ഷയെന്ന്  തത്ത്വമസി  ഭാരവാഹികള്‍  അറിയിച്ചു.കൂടുതല്‍  വിവരങ്ങള്‍ക്ക്:

[email protected],

https://www.facebook.com/tatvamasilondonontario/

www.tatvamasi.ca

Other News