ടീം ഗ്ലാഡിയേറ്റര്‍സ് കാനഡയുടെ ഓണാഘോഷം


SEPTEMBER 13, 2023, 10:25 PM IST

ഹാമില്‍ട്ടണ്‍: കാനഡയില്‍ വിവിധ കായിക കലാരംഗങ്ങളിലും സമൂഹ പ്രവര്‍ത്തനങ്ങളിലും മുഖമുദ്ര പതിപ്പിച്ച സംഘടനയാണ് ടീം ഗ്ലാഡിയേറ്റര്‍സ്. മലയാളി സമൂഹത്തിലെ ആളുകള്‍ക്കിടയില്‍ ഹെല്‍ത്തി ലിവിങ് ആന്‍ഡ് ഹെല്‍ത്തി മൈന്‍ഡ് പ്രൊമോട്ട് ചെയ്യുക, കല, സാംസ്‌കാരിക മേഖലകളില്‍ മലയാളി കമ്മ്യൂണിറ്റിയിലെ ആളുകളുടെ കഴിവുകള്‍ പ്രൊമോട്ട് ചെയ്യുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ ക്ലബ് ആണ് ഗ്ലാഡിയേറ്റര്‍സ്.

നോര്‍ത്ത് അമേരിക്കയിലെ അറിയപ്പെടുന്ന വടംവലി ടീം, ക്രിക്കറ്റ് ടീം, വള്ളംകളി ടീം, തിരുവാതിര ടീം ആണ് ഗ്ലാഡിയേറ്റര്‍സ്. മറ്റു ക്ലബ്കള്‍ക്ക് അസൂയവഹം ആയ നേട്ടങ്ങള്‍ ആണ് കല സാംസ്‌കാരിക, സാമൂഹ്യ സേവനമേലയില്‍ വര്‍ഷങ്ങളായി നേടിക്കൊണ്ടിരിക്കുന്നത്. തികഞ്ഞ പ്രൊഫഷനലിസം, അച്ചടക്കം, ഹാര്‍ഡ് വര്‍ക്, മികച്ച ലീഡര്‍ഷിപ്, ടീം വര്‍ക്ക്, പേഴ്‌സിസ്റ്റന്‍സ് തുടങ്ങിയ ഗുണങ്ങള്‍ എല്ലാം മറ്റു ക്ലബുകള്‍ക്ക് മാതൃകയാണ്. പരസപരം വളരാന്‍ ഹെല്‍പ് ചെയ്യുക എന്നുള്ളത് ആണ് ഗ്ലാഡിയേറ്റര്‍സിന്റെ മോട്ടോ. അത് ടീമില്‍ പരസ്പര ഐക്യം കൊണ്ടുവരുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നു.

200ല്‍പരം ആളുകള്‍ പങ്കെടുത്ത ഓണാഘോഷത്തില്‍ പൂക്കളം, മാവേലി, വടംവലി, സംഗീത- നൃത്ത പരിപാടികള്‍, കുട്ടികള്‍ക്ക് വേണ്ടിയുള്ള വിവിധ മത്സരങ്ങള്‍ എന്നിവ നടത്തി. വിഭവസമൃദ്ധമായ സദ്യയും കുട്ടികളുടെ മലയാളി മന്നന്‍, മലയാളി മങ്ക പ്രകടനങ്ങളും പൊന്നോണം 2023ന് മാറ്റ് കൂട്ടി. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വിവിധ സമ്മാനങ്ങളും വേദിയില്‍ വിതരണം ചെയ്തു.

വാശിയേറിയ വടംവലിയും ഓണമത്സരങ്ങളും ഗൃഹാതുരത്വത്തിലേക്ക് കാനഡയിലെ മലയാളികളെ കൂട്ടി കൊണ്ടുപോയി.

ടീം ഗ്ലാഡിയേറ്റര്‍സ് കാനഡയുടെ മെഗാ സ്‌പോണ്‍സര്‍ മനോജ് കരാത്തയും ഗ്രാന്‍ഡ് സ്‌പോണ്‍സര്‍ ബോബന്‍ ജെയിംസ് (ട്രിനിറ്റി ഓട്ടോ ഗ്രൂപ്പ്) ചടങ്ങില്‍ നേരിട്ട് പങ്കെടുക്കുകയും ടീം അംഗങ്ങള്‍ക്ക് ഓണാശംസംസകള്‍ നേരുകയും ചെയ്തു.

Other News