ടെക്സാസ് കപ്പ് എവര്‍ റോളിംഗ് ട്രോഫി: എഫ് സി സി ജേതാക്കള്‍


NOVEMBER 19, 2022, 5:09 PM IST

ഡാളസ്: ഒന്‍പതാമത് ടെക്‌സാസ് കപ്പ് മനോജ് ചാക്കോ മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫി ഓപ്പണ്‍ സോക്കര്‍ ടൂര്‍ണമെന്റില്‍ ഫുടബോള്‍ ക്ലബ് ഓഫ് കരോള്‍ട്ടന്‍ (എഫ് സി സി) ജേതാക്കളായി. ന്യൂയോര്‍ക്ക് ചലഞ്ചേഴ്സാണ് റണ്ണേഴ്സ് അപ്പ്. 

ഡാളസിലെ മലയാളി സോക്കര്‍ ക്ലബായ എഫ് സി സി ആഭിമുഖ്യത്തിലായിരുന്നു ടൂര്‍ണമെന്റ്. എട്ടു ടീമുകളാണ് പങ്കെടുത്തത്. ഹൂസ്റ്റണ്‍ സ്ട്രൈക്കേഴ്സ്, ഓസ്റ്റിന്‍ സ്ട്രൈക്കേഴ്സ് എന്നിവര്‍ സെമി ഫൈനലില്‍ വരെയെത്തി പുറത്തായി. 

എഫ് സി സിക്കുവേണ്ടി 14 ഗോളടിച്ചു ടോം വാഴേക്കാട്ട് മികച്ച സ്ട്രൈക്കര്‍ക്കുള്ള ഗോള്‍ഡന്‍ ബൂട്ട് നേടി. റൂബന്‍ കടന്തോട് (എഫ് സി സി) ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനുള്ള എ വി പി ട്രോഫിയും ന്യൂയോര്‍ക്ക് ചലഞ്ചേഴ്സിന്റെ ഗ്ലാഡിന്‍ ബെസ്റ്റ്  ഡിഫന്‍ഡര്‍ക്കുള്ള ട്രോഫിയും നേടിയപ്പോള്‍ യോഹാന്‍ കോവൂര്‍ (എഫ് സി സി) ടൂര്‍ണമെന്റിലെ മികച്ച ഗോളിയായി തെരഞ്ഞെടുക്കപ്പെട്ടു. എഫ് സി സിയിലെയും ന്യൂയോര്‍ക്കിന്റെയും യുവതാരങ്ങളുടെ മികച്ച പ്രകടനം ഇത്തവണ ശ്രദ്ധേയമായി. 

ജേതാക്കള്‍ക്കുള്ള ട്രോഫി ടൂര്‍ണമെന്റിന്റെ പ്രധാന സ്‌പോണ്‍സറുമാരായ ഷിനു പുന്നൂസ്, പ്രദീപ് ഫിലിപ്പ്, സിബി സെബാസ്റ്റ്യന്‍, പാം ഇന്ത്യ റസ്റ്ററന്റ് എന്നിവരും എഫ് സി സി ടൂര്‍ണമെന്റ് കോര്‍ഡിനേറ്റേഴ്സ് വിനോദ് ചാക്കോ, ജിജോ ജോണ്‍സണ്‍, ലിനോയ്  ജോണ്‍ തുടങ്ങിവരും ചേര്‍ന്ന് സമാപന ചടങ്ങില്‍ വിജയികള്‍ക്ക് സമ്മാനിച്ചു. 

- മാര്‍ട്ടിന്‍ വിലങ്ങോലില്‍

Other News