ടൊറന്റോ: തണല്‍ കാനഡയുടെ മെഗാ മ്യൂസിക്കല്‍ കള്‍ച്ചറല്‍ പ്രോഗ്രാം തണല്‍ സന്ധ്യ ഓഷ്വവാ സെന്റ് ജോസഫ് സീറോ മലബാര്‍ കത്തോലിക്ക പള്ളി ഓഡിറ്റോറിയത്തില്‍ വച്ച് നടത്തി. പ്രാര്‍ത്ഥനയോടും ദേശീയഗാനത്തോടും കൂടി ആരംഭിച്ച ചടങ്ങില്‍ ജനറല്‍ സെക്രട്ടറി ജോഷി കൂട്ടുമ്മേല്‍ സ്വാഗതം ആശംസിച്ചു.
എം.പി ഡാന്‍ മ്യുസ് ആയിരുന്നു ഉല്‍ഘാടകന്‍. എം.പി ഡാന്‍ മ്യുസ്‌ന് ഒപ്പം മെഗാ സ്‌പോണ്‍സര്‍ ജിയോ ജോസ് ഗോള്‍ഡ് സ്‌പോസര്‍മാരായ സിനോ ജോയ് നടുവിലേക്കൂറ്റ്, സാബു വര്‍ഗീസ് എന്നിവര്‍ നിലവിളക്കില്‍ തിരികൊളുത്തി ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചു. തണല്‍ കാനഡ നടത്തുന്ന ജീവകാരുണ്യ പ്രാവര്‍ത്തനങ്ങളുടെ പ്രസക്തി എം.പി ഡാന്‍ മ്യൂസ് എടുത്തുപറയുകയും പ്രശംസിക്കുകയും ചെയ്തു. പ്രസിഡണ്ട് ജോണ്‍സന്‍ ഇരിമ്പന്‍ അധ്യക്ഷനായിരുന്നു.
തണലിന്റെ ഡയറക്ടര്‍ ജോസ് തോമസ് തന്റെ ആശംസ പ്രസംഗത്തില്‍ തണലിന്റെ സേവനങ്ങളും പ്രവര്‍ത്തന രീതികളും വിശദീകരിച്ചു. പുതിയ അംഗത്വ അപേക്ഷ സ്വീകരിച്ചുകൊണ്ട് ട്രഷറര്‍ റോബിന്‍സ് കുര്യാക്കോസ് ന്യൂ മെമ്പേഴ്‌സിനെ ആദരിച്ചു. സംഗീതവും നൃത്തവും വയലിന്‍ ഫ്യൂഷന്‍ മ്യൂസിക്കും പരിപാടി അത്യുജ്ജലമാക്കി . വൈസ് പ്രസിഡന്റ് ബിജോയ് വര്‍ഗീസ് നന്ദി അറിയിച്ചു.
നിഷ മേച്ചേരി, സ്മിത ജോണ്‍, വീണ സിബി, സ്റ്റെഫി ജേക്കബ്, ജോമി ജോര്‍ജ്, ബിജോയ് വര്‍ഗീസ്, ബിജു സെബാസ്റ്റ്യന്‍, പോള്‍ ജോസഫ് , ജോസ് തോമസ് ആന്റണി വട്ടവയലില്‍, ജോഷി കൂട്ടുമ്മേല്‍ എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്്വം നല്‍കി.
ദാരിദ്ര്യത്താലും രോഗത്താലും ദുരിതമനുഭവിക്കുന്ന നിര്‍ദ്ധനര്‍ ആയവര്‍ക്ക് ജാതി മത വര്‍ണ്ണ വ്യതാസം ഇല്ലാതെ കൈത്താങ്ങൊരുക്കുന്ന തണല്‍ കാനഡ, കാനഡയിലെ ഏറ്റവും അറിയപ്പെടുന്ന ലാഭരഹിത സംഘടനകളില്‍ ഒന്നാണ്. തണല്‍ കാനഡയുടെ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തേകുവാന്‍ എല്ലാ സന്മനസുകളെയും സ്വാഗതം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് (647)856-9965 / (647)996-3707 / (416)877-2763 / (647) 531-8115Email: thanalcanada@gmail.com