ടോറോന്റോ മലയാളി സമാജം ക്രിസ്മസ് പുതുവത്സര ആഘോഷം നടത്തി


JANUARY 2, 2022, 7:10 AM IST

ടോറോന്റോ:  ടോറോന്റോ മലയാളി സമാജം ഈ വര്‍ഷവും Winterlude 2021 എന്ന പേരില്‍ ക്രിസ്മസ്-ന്യൂ ഇയര്‍ ആഘോഷം നടത്തി. കോവിഡ്-19 എന്ന മഹാമാരിയുടെ പ്രതിസന്ധികളുടെ ഇടയില്‍ ഈ ആഘോഷ പരിപാടികള്‍ ടോറോന്റോയിലെ മലയാളി സമൂഹത്തിനു ഒരു വലിയ ആവേശവും ആശ്വാസവും നല്‍കി.

നോര്‍ത്ത് അമേരിക്ക ലെ ഏറ്റവും വലുതും, 53 വര്‍ഷത്തെ പാരമ്പര്യവും ഉള്ള ടോറോന്റോ മലയാളി സമാജം ഡിസംബര്‍ 27 നു ടോറോന്റോയിലെ മെട്രോപൊളിറ്റന്‍ സെന്ററിയില്‍ വച്ചാണ് Winterlude 2021 നടത്തിയത്. കനേഡിയന്‍ സീനിയര്‍സിനു വേണ്ടി ഒന്റാറിയോ ഗവണ്മെന്റ് ന്റെ സഹകരണത്തോടെ ടോറോന്റോ മലയാളീ സമാജം നിര്‍മിച്ച ' My Sencare '  എന്ന മൊബൈല്‍ അപ്ലിക്കേഷന്റെ ഉല്‍ഘാടനം ഫെഡറല്‍ മിനിസ്റ്റര്‍ Mr Raymond Cho നിര്‍വച്ചത് ആഘോഷ രാവിന്റെ മാറ്റ് കൂട്ടി.

വര്‍ണശബളമായ കലപരിപാടിയകള്‍ക്കു സാന്ത ക്ലോസിന്റെ വരവോടെ തുടക്കമായി. ഐഡിയ സ്റ്റാര്‍ സിങ്ങര്‍ ഫെയിം വിദ്യാശങ്കറും  ഗായിക രാധിക വേണുഗോപാലും അവതരിപ്പിച്ച ഗാനസന്ധ്യയും ഹിപ് ഡോണ്‍'ട് ലൈ എന്ന ടോറോന്റോയിലെ പ്രൊഫഷണല്‍ ഡാന്‍സ് ഗ്രൂപ്പ് അവതരിപ്പിച്ച വിവിധയിനം നൃത്തങ്ങളും പരിപാടിയില്‍ വേറിട്ടുനിന്നു.

  Winterlude 2021 മെഗാ സ്‌പോണ്‍സര്‍ അനുപ് സോമരാജിനെ ടോറോന്റോ മലയാളീ സമാജം പ്രസിഡന്റ് സാബു ജോസ് കാട്ടുകുടിയില്‍ മൊമെന്റോ നല്‍കി ആദരിച്ചു. കോവിഡ്-19  പ്രോട്ടോകോള്‍ പാലിച്ചായിരുന്നു ആഘോഷം.