ട്രിനിറ്റി മാര്‍ത്തോമാ ഇടവക കണ്‍വെന്‍ഷന്‍ സെപ്തംബര്‍ 21 മുതല്‍


SEPTEMBER 18, 2023, 9:19 PM IST

ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ ട്രിനിറ്റി മാര്‍ത്തോമാ ഇടവകയിലെ ഇടവക മിഷന്റെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ കണ്‍വെന്‍ഷന്‍ സെപ്തംബര്‍ 21, 22, 23 തിയ്യതികളില്‍ നടക്കും. ട്രിനിറ്റി മാര്‍ത്തോമാ ദേവാലയത്തില്‍ നടക്കുന്ന കണ്‍വെന്‍ഷന്‍ യോഗങ്ങള്‍ ഇടവക ഗായക സംഘത്തിന്റെ ഗാനശുഷ്രയോടുകൂടി വൈകുന്നേരം ഏഴു മണിയ്ക്ക് ആരംഭിയ്ക്കും.

പ്രമുഖ ദൈവശാസ്ത്ര ചിന്തകനും കണ്‍വെന്‍ഷന്‍ പ്രസംഗകനും മിഷന്‍സ് ഇന്ത്യ സ്ഥാപകനും ചെയര്‍മാനുമായ ഡോ. ജോര്‍ജ് ചെറിയാന്‍ (തിരുവല്ല) ദൈവവചന പ്രഘോഷണത്തിനു നേതൃത്വം നല്‍കും. 

- ജീമോന്‍ റാന്നി

Other News