തമിഴ്നാട്ടിൽ മലയാളി ഐടി ജീവനക്കാർ മുങ്ങിമരിച്ചു


SEPTEMBER 12, 2021, 10:30 AM IST

തമിഴ്നാട് ഈറോഡിൽ ഐടി ജീവനക്കാരായ രണ്ടു മലയാളി യുവാക്കൾ മുങ്ങി മരിച്ചു. കാരണംപാളയം കാവേരി നദിയിൽ കുളിക്കാനിറങ്ങിയപ്പോൾ ഒഴുക്കിൽപ്പെട്ടാണ് അപകടം.

പത്തനംതിട്ട തിരുവല്ല സ്വദേശി കിരൺ ബാബു (23), മലപ്പുറം പൊന്നാനി സ്വദേശി യദു(24) എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. കാവേരി നദിയിലെ മീൻപിടിത്തക്കാരാണു രണ്ടു പേരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. പോസ്റ്റുമോർട്ടത്തിനുശേഷം ഇന്ന് മൃതദേഹം ബന്ധുക്കൾക്കു വിട്ടുനൽകും.

Other News