ഡല്‍ഹി: ഗുഡ്ഗാവ് ഭദ്രാസനത്തില്‍ ബിഷപ് തോമസ് മാര്‍ അന്തോണിയോസ് പുതിയ അധ്യക്ഷന്‍. മലങ്കര കത്തോലിക്കാ സുവിശേഷ സംഘം ഡയറക്ടര്‍ റവ. ഡോ. ആന്റണി കാക്കനാട്ട് തിരുവനന്തപുരത്ത് സഭാ ആസ്ഥാനമായ കാതോലിക്കേറ്റ് സെന്ററില്‍ കൂരിയാ മെത്രാനാകും. മാര്‍ ഈവാനിയോസ് കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ റവ. ഡോ. മാത്യു മനക്കരക്കാവില്‍ തിരുവനന്തപുരം മേജര്‍ അതിരൂപതാ സഹായ മെത്രാനാകും.