വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ ഫാമിലി പിക്‌നിക്


AUGUST 13, 2019, 12:02 PM IST

ഷിക്കാഗോ: വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഫാമിലി പിക്‌നിക് ഹാത്രോണിലുള്ള ബ്രോഡ് വേ പാര്‍ക്കില്‍ നടത്തി. രാവിലെ 10 മണിയോടു കൂടി ആരംഭിച്ച പിക്‌നിക് വൈകീട്ട് അഞ്ചുമണിയോടെ സമാപിച്ചു. പ്രസിഡന്റ് ജോയി ഇട്ടന്റെ ആമുഖ പ്രസംഗത്തിന് ശേഷം അഭിഭക്ത  ഫൊക്കാനയുടെ  മുന്‍  പ്രസിഡന്റും ഫോമാ നേതാവുമായ ജെ. മാത്യൂസ് പിക്‌നിക് ഉദ്ഘാടനം ചെയ്തു. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും വേണ്ടി പ്രത്യേകം നടത്തിയ കായിക കലാ മല്‍സരങ്ങളില്‍ ഏവരും സജീവമായി പങ്കെടുത്തു. സ്‌പോര്‍ട്‌സിന് നേതൃത്വം നല്‍കിയത് മുന്‍ പ്രസിഡന്റ് കൂടിയായ കെ. ജെ. ഗ്രെഗറി ആണ്. പിക്‌നികിന്റെ കോഓര്‍ഡിനേറ്റേഴ്‌സ് ആയി ജോണ്‍ മാത്യു, ഇട്ടൂപ് ദേവസ്യ, പലോസ് വര്‍ക്കി എന്നിവര്‍  പ്രവര്‍ത്തിച്ചു.പ്രസിഡന്റ് ജോയി ഇട്ടന്‍, വൈസ് പ്രസിഡന്റ് ശ്രീകുമാര്‍ ഉണ്ണിത്താന്‍, സെക്രട്ടറി നിരീഷ് ഉമ്മന്‍, ട്രഷര്‍ ടെറന്‍സണ്‍ തോമസ്, ജോയിന്റ് സെക്രട്ടറി പ്രിന്‍സ് തോമസ്  എന്നിവരോടൊപ്പം ആന്റോ വര്‍ക്കി, ജെ മാത്യൂസ്, ലിജോ ജോണ്‍, ജോണ്‍ കെ. മാത്യൂ, ഗണേഷ് നായര്‍, ഷൈനി ഷാജന്‍, വിബിന്‍  ദിവാകരന്‍, കെ.ജി  ജനാര്‍ദ്ദനന്‍, ഷാജന്‍ ജോര്‍ജ്, കെ.കെ. ജോണ്‍സന്‍, ലീന ആലപ്പാട്ട്, മാത്യു ജോസഫ്, ലിജു ചാക്കോ എന്നിവര്‍ നേതൃത്യം നല്‍കി.

നിരീഷ് ഉമ്മന്‍, പ്രിന്‍സ് തോമസ് എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ തട്ടുകട ഏവരുടെയും പ്രശംസ പിടിച്ചുപ്പറ്റി. മത്സരത്തില്‍ പങ്കെടുത്ത വിജയികള്‍ക്ക് സമ്മാനദാനവും നടത്തി. പിക്‌നികിന്റെ വിജയത്തിന് വേണ്ടി പ്രവര്‍ത്തിച്ച ഏവര്‍ക്കും പ്രസിഡന്റ്  ജോയി  ഇട്ടന്‍ നന്ദി രേഖപ്പെടുത്തി.ശ്രീകുമാര്‍ ഉണ്ണിത്താന്‍

Other News