ന്യു യോര്‍ക്ക്: അമേരിക്കയിലെ ആദ്യകാല മലയാളികളിലൊരാളായ കോട്ടയം തോട്ടുങ്കല്‍ ടി.വി. വര്‍ഗീസിന്റ് ഭാര്യ ഏലിയാമ്മ വര്‍ഗീസ് (84) മെയ് 17 ന് ന്യൂയോര്‍ക്കില്‍ അന്തരിച്ചു. ആശാന്‍പറമ്പില്‍ ജോര്‍ജ് - ശോശാമ്മ ദമ്പതികളുടെ മകളാണ്.
1968 ല്‍ അമേരിക്കയില്‍ നേഴ്‌സ് ആയി എത്തി. ബ്ലൂ ക്രോസ് ബ്ലൂ ഷീല്‍ഡ്, ന്യൂയോര്‍ക്ക് സ്റ്റേറ്റ് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ് എന്നീ സ്ഥാപനങ്ങളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
മെയ് 19 വെള്ളിയാഴ്ച വൈകുന്നേരം 5 മുതല്‍ 9 വരെ സെന്റ് തോമസ് ലവി ടൗണ്‍ പള്ളിയില്‍ പൊതു ദര്‍ശനവും, മേയ് 20 ശനിയാഴ്ച രാവിലെ 9 മണിക്ക് പള്ളിയില്‍ വച്ച് ശവസംസ്‌കാര ശുശ്രൂഷകളും തുടര്‍ന്ന് ഗ്രേറ്റ് നെക്കിലുള്ള ഓള്‍ സെയിന്റ്‌സ് സെമിത്തേരിയില്‍ സംസ്‌കാരവും നടക്കും.
സഹോദരങ്ങള്‍: മറിയാമ്മ ചാക്കോ (ബോംബെ), അന്നമ്മ ജോര്‍ജ് (ന്യൂയോര്‍ക്ക്), ഫിലിപ്പ് ജോര്‍ജ് (ന്യൂയോര്‍ക്ക്), ശോശാമ്മ എബ്രഹാം (ന്യൂയോര്‍ക്ക്), സാറാമ്മ തോമസ് (ന്യൂജേഴ്‌സി), ചെറിയാന്‍ ജോര്‍ജ് (ന്യൂജേഴ്‌സി), മോളി ജേക്കബ് (ന്യൂയോര്‍ക്ക്).
കൂടുതല്‍ വിവരങ്ങള്‍ക്ക്: വര്‍ഗീസ് പോത്താനിക്കാട് - (917) 4882590; ഫിലിപ്പ് ജോര്‍ജ് - (718) 2078682