ബേസല്‍ പെരേര


APRIL 7, 2021, 7:00 AM IST

ബേസല്‍ പെരേര

ഷിക്കാഗോ:  ഷിക്കാഗോയിലെ വിവിധ അസോസിയേഷനുകളില്‍ നിറസാന്നിധ്യമായിരുന്ന ബേസല്‍ പെരേര (74)  നിര്യാതനായി. മിഡ് വെസ്റ്റ് മലയാളി അസോസിയേഷന്റെ സ്ഥാപകനായിരുന്നു.

സംഘടനയെ കെട്ടിപ്പെടുക്കുന്നതില്‍ വളരെയധികം പ്രയത്നിച്ച അദ്ദേഹം മിസ് അമേരിക്കന്‍ മലയാളി കണ്‍വന്‍ഷന്റെ ചെയര്‍മാനും സ്ഥാപകനുമായിരുന്നു. സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി വളരെയധികം സമയം ചെലവഴിച്ചിരുന്നു.

തിരുവനന്തപുരം സ്വദേശിയായ ബേസല്‍ പെരേര അരനൂറ്റാണ്ടായി ഷിക്കാഗോയില്‍ താമസിച്ചുവരികയായിരുന്നു. 

ആറു സഹോദരങ്ങളും മൂന്നു സഹോദരിമാരുമുണ്ട്.

ഏക മകള്‍ സ്വീറ്റി ഇലയ്ക്കാട്ട്.

മരുമകന്‍ ഷിജു ഇലയ്ക്കാട്ട്. അനിഷ, ആനിയ, ജോനാഥന്‍ എന്നിവര്‍ പേരക്കുട്ടികളാണ്.സംസ്‌കാര ചടങ്ങുകള്‍ ഏപ്രില്‍ 13-നു ചൊവ്വാഴ്ച നടക്കും.