ഡാളസ്: റാന്നി വലിയകലായില്‍ പരേതനായ വി എ മാത്യുവിന്റെ ഭാര്യ ചിന്നമ്മ മാത്യു (89) ഡാളസില്‍ അന്തരിച്ചു. നാറാണംമൂഴി വള്ളിപുരയിടത്തില്‍ കുന്നേല്‍ കുടുംബാംഗമാണ്.
മക്കള്‍: എബി മാത്യു, ജിജി ജോര്‍ജ് (ഇരുവരും ഡാളസ്), ബെറ്റി ജോസഫ് (ലണ്ടന്‍). മരുമക്കള്‍: ലിസി എബി (കൈനാടത്ത്, വെണ്ണികുളം), തോമസ് എ ജോര്‍ജ് (അരിങ്ങാട, കോട്ടയം), ജോസ് മുളമൂട്ടില്‍ (വയലത്തല, റാന്നി).
പൊതുദര്‍ശനം മെയ് 19 വെള്ളിയാഴ്ച വൈകിട്ട് 6 മണി മുതല്‍ 9 മണി വരെ ഡാളസ് ഫാര്‍മേഴ്സ് ബ്രാഞ്ച് മാര്‍ത്തോമ്മാ (11550 Luna Rd, Farmers Branch, Tx 75234) ദേവാലയത്തില്‍ നടക്കും.
സംസ്‌കാരം മെയ് 20 ശനിയാഴ്ച രാവിലെ 9.30ന് ഡാളസ് ഫാര്‍മേഴ്സ് ബ്രാഞ്ച് മാര്‍ത്തോമ്മാ ദേവാലയത്തില്‍ വെച്ച് നടത്തപ്പെടുന്ന സംസ്‌കാര ശുശ്രുഷകള്‍ക്ക് ശേഷം കോപ്പേല്‍ റോളിംഗ് ഓക്‌സ് സെമിത്തേരിയില്‍ (400 Freeport Pkwy, Coppell, TX 75019).
സംസ്‌കാര ചടങ്ങുകള്‍www.keral.tv ല്‍ ദര്‍ശിക്കാവുന്നതാണ്.