ഡോ. ജോണ്‍ ചിറയില്‍


NOVEMBER 11, 2023, 9:10 PM IST

ഡോ. ജോണ്‍ ചിറയില്‍

ന്യൂയോര്‍ക്ക്: ആദ്യകാല മലയാളിയും പയനിയര്‍ ക്ലബിന്റെ സജീവാംഗവുമായ ഡോ. ജോണ്‍ ചിറയില്‍ (ഡോ. ബാബു -79)  നവംബര്‍ 9-ന്  ലോംഗ് ഐലന്‍ഡിലെ  വെസ്റ്റ്ബറിയില്‍   അന്തരിച്ചു. കോട്ടയം ഏറ്റുമാനൂര്‍ ചിറയില്‍ പരേതരായ സി.എല്‍.ജോസഫ് - ത്രേസ്യാമ്മ ദമ്പതികളുടെ മകനാണ്.  1972 ല്‍ യുഎസില്‍ എത്തിയ അദ്ദേഹം കോട്ടയം മെഡിക്കല്‍ കോളജിലെ 1963 ബാച്ചിലെ  ബിരുദധാരിയാണ് .  ക്വീന്‍സിലെ ക്രീഡ്മൂര്‍ ഹോസ്പിറ്റലില്‍ നിന്നാണ് വിരമിച്ചത് .

മികച്ച ഫിസിഷ്യന്‍ ആയിരുന്ന അദ്ദേഹം ഇന്ത്യ കാത്തലിക്ക് അസോസിയേഷനിലും പ്രവര്‍ത്തിച്ചു. ഒട്ടേറെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായിരുന്നു.

ഭാര്യ ഡോ. സൂസന്‍ (ഡോ. മെറീന)

മക്കള്‍:  ഡോ. ജോജി , ഡോ. ടെറി  

14 സഹോദരങ്ങളുണ്ട്.

വേക്ക്. സര്‍വീസ് -2175 ജെറിക്കോ ടിപികെയിലെ പാര്‍ക്ക് ഫ്യൂണറല്‍ ഹോമില്‍ നവംബര്‍ 12 ഞായറാഴ്ച ഉച്ചയ്ക്ക് 1 മണി മുതല്‍ 5 മണി വരെ.സംസ്‌കാര ശുശ്രൂഷകള്‍ നവംബര്‍ 13 തിങ്കളാഴ്ച രാവിലെ 10 മണിക്ക് ന്യൂയോര്‍ക്ക് സെന്റ് മേരീസ് സീറോ മലബാര്‍ പള്ളിയില്‍.